ക്രിസ്തുവിനു മനുഷ്യന്റെ കഴിവുകളെക്കുറിച്ചു നല്ല ബോധ്യമുണ്ടായിരുന്നു. അതുപോലെതന്നെ പ്രകൃതിയുടെ ശക്തികളെക്കുറിച്ചും. കാറ്റും കോളും തിരമാലകളും അടിച്ചു ക്ഷോഭിക്കുന്ന കടലിനു നടുവിലും ക്രിസ്തു ശാന്തനായി ഉറങ്ങുന്നു. ഭയപ്പെട്ട ശിഷ്യന്മാർ, ഉറക്കം നഷ്ടപ്പെട്ടു, അവനെ വിളിച്ചുണർത്തുന്നു. പക്ഷെ ക്രിസ്തു ശാന്തനാണ്. അവയ്ക്ക് എത്രത്തോളം ക്രൂരമാകുവാൻ കഴിയുമെന്ന് അവനറിയാം. എന്നാൽ മനുഷ്യന്റെ കയ്യിൽ അകപ്പെടുമെന്നു മനസ്സിലായ നിമിഷം മുതൽ അവൻ അസ്വസ്ഥനാവുന്നു! ഉറക്കം നഷ്ടപ്പെടുന്നു. രാത്രിമുഴുവൻ ഉണർന്നിരുന്നു പ്രാർത്ഥിക്കുകയും, ശിഷ്യന്മാരോട് ഉണർന്നിരുന്നു പ്രാർത്ഥിക്കുവാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. രണ്ടിന്റെയും അകവും പുറവും അറിയുന്നവനാണ് ക്രിസ്തു. ഉൾക്കാമ്പുകളെ അറിയുന്നവൻ......രണ്ടിന്റെയും വ്യത്യസ്തതയും ക്രൂരതയും എത്രത്തോളമെന്നു കൃത്യമായി അവൻ മനസ്സിലാക്കിയിരുന്നു. നമ്മൾ ഇന്നും മനസ്സിലാക്കുന്നില്ല നമ്മൾ എത്രത്തോളം ക്രൂരന്മാരാണെന്നു. ഒരു പിടി മണ്ണിനു വേണ്ടി നമ്മൾ എത്രത്തോളം ക്രൂരന്മാരാവുന്നു! മറ്റു ജീവികളോടു നമ്മൾ എത്ര ക്രൂരന്മാരാണ്? നമ്മുടെ അയൽക്കാരോട്, സഹോദരങ്ങളോട്, നമ്മുടെ ശരീരത്തോട് തന്നെ നമ്മൾ എത്രത്തോളം ക്രൂരത കാണിക്കുന്നു!!!!! അല്പം അധികാരം കയ്യിൽ കിട്ടിയാൽ ബലഹീനനോട് നമ്മൾ കാണിക്കുന്ന ക്രൂരതയ്ക്ക് അതിരുകളുണ്ടോ? നമ്മെ നിത്യതയിൽ അവകാശമാക്കുവാൻ കഴിവുള്ള മണ്ണിനെ താൽക്കാലികമായി അവകാശമാക്കുവാൻ എത്രത്തോളം ക്രൂരതയും ചെയ്യുവാൻ നമ്മൾ മുതിരുന്നു. ഇത് നമ്മളുടെ ക്രൂരതയുടെ ചില ഉദാഹരണങ്ങൾ മാത്രം.... എത്രത്തോളം നമ്മൾക്ക് ക്രൂരരാകുവാൻ കഴിയുമെന്നത് നമ്മുടെ സങ്കല്പങ്ങൾക്കും അപ്പുറമാണ് !!!!!!!!!!
law, firms, India, legal, advise, attorney, supreme court, court, advocate, debt, court, nature, life, Mumbai,Bombay, litigation, high court, cure, environment, animal, rights, human, church, faith, philosophy, writer, author, activist, kerala, chandigarh, delhi, new delhi, judiciary, reforms, transperancy, National, lawyers, accountability, tribunal,recovery, debts, borrower, DRT, SEBI,
Sunday, 9 April 2017
മനുഷ്യന്റെ ക്രൂരത
ക്രിസ്തുവിനു മനുഷ്യന്റെ കഴിവുകളെക്കുറിച്ചു നല്ല ബോധ്യമുണ്ടായിരുന്നു. അതുപോലെതന്നെ പ്രകൃതിയുടെ ശക്തികളെക്കുറിച്ചും. കാറ്റും കോളും തിരമാലകളും അടിച്ചു ക്ഷോഭിക്കുന്ന കടലിനു നടുവിലും ക്രിസ്തു ശാന്തനായി ഉറങ്ങുന്നു. ഭയപ്പെട്ട ശിഷ്യന്മാർ, ഉറക്കം നഷ്ടപ്പെട്ടു, അവനെ വിളിച്ചുണർത്തുന്നു. പക്ഷെ ക്രിസ്തു ശാന്തനാണ്. അവയ്ക്ക് എത്രത്തോളം ക്രൂരമാകുവാൻ കഴിയുമെന്ന് അവനറിയാം. എന്നാൽ മനുഷ്യന്റെ കയ്യിൽ അകപ്പെടുമെന്നു മനസ്സിലായ നിമിഷം മുതൽ അവൻ അസ്വസ്ഥനാവുന്നു! ഉറക്കം നഷ്ടപ്പെടുന്നു. രാത്രിമുഴുവൻ ഉണർന്നിരുന്നു പ്രാർത്ഥിക്കുകയും, ശിഷ്യന്മാരോട് ഉണർന്നിരുന്നു പ്രാർത്ഥിക്കുവാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. രണ്ടിന്റെയും അകവും പുറവും അറിയുന്നവനാണ് ക്രിസ്തു. ഉൾക്കാമ്പുകളെ അറിയുന്നവൻ......രണ്ടിന്റെയും വ്യത്യസ്തതയും ക്രൂരതയും എത്രത്തോളമെന്നു കൃത്യമായി അവൻ മനസ്സിലാക്കിയിരുന്നു. നമ്മൾ ഇന്നും മനസ്സിലാക്കുന്നില്ല നമ്മൾ എത്രത്തോളം ക്രൂരന്മാരാണെന്നു. ഒരു പിടി മണ്ണിനു വേണ്ടി നമ്മൾ എത്രത്തോളം ക്രൂരന്മാരാവുന്നു! മറ്റു ജീവികളോടു നമ്മൾ എത്ര ക്രൂരന്മാരാണ്? നമ്മുടെ അയൽക്കാരോട്, സഹോദരങ്ങളോട്, നമ്മുടെ ശരീരത്തോട് തന്നെ നമ്മൾ എത്രത്തോളം ക്രൂരത കാണിക്കുന്നു!!!!! അല്പം അധികാരം കയ്യിൽ കിട്ടിയാൽ ബലഹീനനോട് നമ്മൾ കാണിക്കുന്ന ക്രൂരതയ്ക്ക് അതിരുകളുണ്ടോ? നമ്മെ നിത്യതയിൽ അവകാശമാക്കുവാൻ കഴിവുള്ള മണ്ണിനെ താൽക്കാലികമായി അവകാശമാക്കുവാൻ എത്രത്തോളം ക്രൂരതയും ചെയ്യുവാൻ നമ്മൾ മുതിരുന്നു. ഇത് നമ്മളുടെ ക്രൂരതയുടെ ചില ഉദാഹരണങ്ങൾ മാത്രം.... എത്രത്തോളം നമ്മൾക്ക് ക്രൂരരാകുവാൻ കഴിയുമെന്നത് നമ്മുടെ സങ്കല്പങ്ങൾക്കും അപ്പുറമാണ് !!!!!!!!!!
Subscribe to:
Post Comments (Atom)
No comments:
Post a Comment