Saturday 24 December 2016

CHRISTMAS AND CATTLE

CHRISTMAS AND CATTLE

Around two thousand years ago, the saviour of human, Jesus, the “Immanuel’(നാരായണൻ- നരനിൽ അയനം ചെയ്യുന്നവൻ)  took birth, in memory of which today’s Christmas is celebrated......
He was born in a manger.. .. witnessed by the cattle... or the cattle were the first witness of that event which split the history of mankind into two era... they were the livestock which gave space for the saviour  to be born... which was denied by the human species to Lord  Jesus....
Hence even after two thousand years, still they are sacrificed by human species for that very act, the very mercy they exhibited, the very compassion they held, the very space they given, the very respect for life they practiced and the first witness they made to the birth of Jesus. The human who had no space for Jesus two thousand years ago, still celebrate the event by killing and eating the first witness of the Christmas on the Christmas day, as even today they have no space for compassion, mercy, respect for life, value for sacrifice and kindness. Even Herod had no such values. That day of Jesus birth, there were cries in Rama...... for the killing of children by Roman soldiers..... Today is the day, which witnesses the cries of the cattle, which resounds the atmosphere in continuation of such cry...... because the stubborn human celebrate, when the life is lost... when the life is butchered.......... and still we defame the animal with the terminology ‘animal instinct’.... Do we follow the imperialism and rigidity of Herod or the mercy and compassion of Jesus?...Paradoxes!!!!!!!!!!
Wish you and the entire biome a Happy Christmas filled with space for repentance, respect for life, compassion to the needy, zeal for justice, mercy for the downtrodden, sacrifice for the values, value for sacrifice, kindness to the week and equality for humanity as preached and practiced by Jesus.....🙏🏽🙏🏽🙏🏽🙏🏽........


........
.........Adv.A.C.Philip

शुभमस्तु नित्यं लोकाः समस्ताः सुखिनोभवंतु ॥

śubham-astu nityaṁ lokāḥ samastāḥ sukhino-bhavaṁtu ||

Sunday 4 December 2016

CORRUPTION OVER DECADES IN INDIA

The social stratum is the foundation and root of all the organs. When the social structure degenerates,  decays and  becomes dishonest ,the effects can be seen in the organs as well.  The social decay starts with the loss of character of it's members. Our organs have come across a sequence of change in the post independence era. It is caused by the erosion of character of it's members, rather citizens. The education system teaches the science, the knowledge, the history, and so on, devoid of values and morals. The traditional moral system based upon the myths and stories are destroyed in the name of ‘blind faiths’.  Hence the decay has entered into the organs in every sphere of life, which includes, polity, media, judiciary, medicine, engineering, bureaucracy, the church, the religious organisations, the priesthood of all religions, and son on,,,,  the attitude change in the social system which are reflected in the attitude of those who hold these seats of authority can be broadly classified as follows in the historical perspective.
1950s:-           We are impeccable and immaculate. We challenge, if you can find out any tiny dark spot in our character or integrity;
1960s:-           There may be some, vulnerable to greed, but surely negligible in total quantum;
1970s:-           There are some black sheep among us, and if you can spot them, we will act upon;
1980s:-           You are lying out of jealousy, the corruption is a global phenomena;
1990s:-           Can you prove? Where is the proof?
2000s:-          We declare that we are righteous..... If you provide proof, we will appoint a committee of our choice, and get it declared that they are not tenable proof;
This decade:- we are prejudiced, wicked, corrupt, scoundrels, unethical, oppressive, tyrannical, unjust, unmerited, unreasonable, dishonest, crooked, fraudulent and powerful too.... Go and do whatever you want to do... Do what you can do.... Let us see..... WE ARE CAPABLE OF HANDLING YOU!!!
We have fallen into this abyss today....

Adv.A.C.Philip

Saturday 19 November 2016

FROM NICCEA CREED TO BIBLICAL CREED

 from NICCEA CREED TO BIBLICAL CREED
.............Adv. A.C.PhilipB.E., M.A., LL.M.

We   believe in the one true God, the Father almighty. The  maker of heaven and earth and all things visible and invisible-from Whom the lives of all living organisms flows perennially-Who loves and safeguard all living beings in perpetuity-Who liberates all slaves-Who eliminates all exploitations-Who condemns all abuse of powers- in Whom we all affirm and  believe;
We   believe in one Lord Jesus Christ-the only begotten son of God-begotten of the Father before all world-by Whom all living organisms were given life and loved -Who created and sustains the entire bio systems and biodiversity for our support and sustenance- Who became the word from  the flesh and lived among us- Who challenged the injustices of the state and the church- Who confronted the injustices at the hands of the priests- Who opposed the accumulation of wealth- Who has shown mercy to the weak and the meek- Who declared good news to the oppressed-Who healed the wounds of the scattered hearts- Who informed the liberation to the bonded and the imprisoned-Who took the whip against those who made the worship places as trade centres- Who declared the judgment day of God Almighty-Who stood for righteousness till the last breath-Who loved the sinful while rejecting the sins-Who committed Himself to establish heaven on earth- Who provided bread to the hungry, healing to the ailing and mercy to the humble-Who criticised the arrogance of the rich and mighty- Who treated the whole mankind with unity and integrity- WHo denounced all ritual killings and committed the supreme sacrifice for the faith fulfilment- Who took the cross for those reasons and walked in lead- Who taught us to take our own cross and follow Him in the way of sacrifice for the establishment of heaven on earth- Who won over the injustices on cross- Who has eternal Kingship-Who will come again with glory to judge both the living and the dead-and of His Kingdom, there will be no end;
We   believe in the Holy Spirit- the God and giver of life to all living beings- Who proceeds from the Father- Whom with the Father and the Son together is worshipped and glorified-Who make all conscious of honesty and integrity-Who comforts the miserable-Who dispenses justice with truth-Who keeps all the living beings in purity- the spirit that has vivacity and holiness;
We   believe in one catholic and apostolic church which bears the mission of God-in which we believe and bears that mission upon our head;
We   acknowledge our baptism for the remission of sins and look forward- for the elimination of injustices- resurrection of righteousness and the dead – the coming unity of heavenly life- in which the new everlasting life of the world to come.

----AMEN---


Adv. A.C.Philip, B.E., M.A., LL.M.
 [Author is an advocate in Supreme Court of India. He can be reached out at pradeeparingada@gmail.com ----09769110823---.
The above article is available at the following Blog: http://pradeeparingada.blogspot.in/2016/11/blog-post_19.html
അഡ്വ. .സി .ഫിലിപ്പ്, B.E., M.A., LL.M.
Adv.A.C.Philip, B.E., M.A., LL.M.


NICCEA CREED TO BIBLICAL CREED
നിഖ്യ വിശ്വാസ പ്രമാണത്തിൽ നിന്നും വേദപുസ്തക  വിശ്വാസത്തിലേക്ക്

പിതാവായ സർവശക്തനായ...............

ആകാശത്തിന്റെയും ഭൂമിയുടെയും കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ സകലത്തിന്റെയും സൃഷ്ടാവും ---തന്റെ ജീവനിൽ നിന്നും  സകല ജീവജാലങ്ങൾക്കും ജീവൻ പകർന്നു നല്കിയവനും സകല ജീവനെയും നിത്യതയിൽ  സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവനും -- സകല അടിമകളെയും വിടുവിക്കുന്നവനും-- സകല ചൂഷണത്തെയും ഇല്ലായ്മ ചെയ്യുന്നവനും --സകല അധികാര ദുർവിനിയോഗത്തെയും  ശാസിക്കുന്നവനും--ആയ സത്യേക ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു.

ദൈവത്തിന്റെ ഏകപുത്രനും............

സർവ ലോകങ്ങൾക്കും മുൻപേ പിതാവിൽ നിന്നും ജനിച്ചവനും സകല സൃഷ്ടിക്കും ജീവൻ നൽകുവാനും സ്നേഹിക്കുവാനും മുഖാന്തിരം ആയവനും--- മനുഷ്യരായ ഞങ്ങൾക്കും ഞങ്ങളുടെ രക്ഷയ്ക്കും വേണ്ടി--ജൈവ വ്യവസ്ഥിതിയെയും ജൈവ വൈവിധ്യത്തെയും നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യുകയും-- ജഡം വചനമായി ഞങ്ങളുടെ ഇടയിൽ ജീവിക്കുകയും --- രാജ്യവ്യവസ്ഥിതിയുടെ സകല അന്യായങ്ങളെയും എതിർക്കുകയും--- പുരോഹിതന്മാരുടെ അനീതിയെ തിരസ്കരിക്കുകയും --സമ്പത്തിന്റെ കുമിഞ്ഞു കൂടലിനെ എതിർക്കുകയും --ബലഹീനരോടു കരുണ കാണിക്കുകയും -- എളിയവരോടു സദ്വർത്തമാനം ഘോഷിക്കുകയും ---- ഹൃദയം തകർന്നവരെ മുറിവ് കെട്ടുകയും ---ബദ്ധന്മാർക്കു സ്വാതന്ത്ര്യവും തടവുകാർക്കു  വിടുതലും  അറിയിക്കുകയും ---- ആരാധനാലയത്തെ കച്ചവട സ്ഥാപനമാക്കിയവർക്കെതിരെ ചാട്ടവാർ എടുക്കുകയും --- ദൈവത്തിന്റെ പ്രതികാര ദിവസം പ്രസിദ്ധമാക്കുകയും--- മരണത്തോളം നീതിക്കായി നിലകൊള്ളുകയും ---പാപിയെ സ്നേഹിക്കുകയും---പാപത്തെ ത്യജിക്കുകയും --ലോകത്തിൽ നമ്മുടെ ഇടയിൽ സ്വർഗം സ്ഥാപിക്കുവാൻ പ്രയത്നിക്കുകയും --ദരിദ്രർക്ക് അപ്പവും-- രോഗികൾക്ക് സൗഖ്യവും --സാധുക്കൾക്ക് ദയയും -- പകർന്നു നൽകുകയും --  സമ്പന്നന്റെയും അധികാരിയുടെയും കരുണയില്ലായ്മയെ വിമർശിക്കുകയും -- സകല മനുഷ്യരെയും ഏകതയോടും ഒരുമയോടും കാണുകയും പരിപാലിക്കുകയും ചെയ്തവനും - ---    പര യാഗങ്ങളെ നിരാകരിക്കുകയും, സ്വയം യാഗമായി തീരുകയും- വിശ്വാസ പൂർത്തീകരണത്തിന് ഏക വഴിയായ ത്യാഗം അനുഷ്ഠിക്കുകയും ---- അതിന്റെ പൂർണതയിൽ സ്വന്തം ക്രൂശു എടുത്തു മുൻപേ ഗമിക്കുകയും ചെയ്തവനും ---- സ്വർഗ്ഗരാജ്യ സ്ഥാപനത്തിനായി ത്യാഗത്തിന്റെ വഴിയിൽ അവരവരുടെ ക്രൂശു എടുത്തു തന്നെ പിൻഗമിക്കുവാൻ പഠിപ്പിക്കുകയും-- കുരിശിൽ അനീതിയുടെ മേൽ വിജയം വരിക്കുകയും ചെയ്ത വനും    ---  അവസാനമില്ലാത്ത രാജ്യത്വമുള്ളവനും -- ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിപ്പാൻ --തന്റെ മഹാപ്രഭാവത്തോടെ ഇനിയും വരുവാനിരിക്കുന്നവനുമായ യേശു മശിഹ ആയ ഏക കർത്താവിലും ഞങ്ങൾ വിശ്വസിക്കുന്നു.

സകല ജീവ വർഗ്ഗങ്ങളെയും  ജീവിപ്പിക്കുന്ന കർത്താവും .........

പിതാവിൽ നിന്നും പുറപ്പെട്ടു -- പിതാവിനോടും പുത്രനോടും കൂടെ വന്ദിക്കപ്പെട്ടു സ്തുതിക്കപ്പെടുന്നവനും -- സകല ജനങ്ങൾക്കും നീതിബോധവും ന്യായബോധവും നൽകുന്നവനും -- ദുഖിതൻമാരെ ആശ്വസിപ്പിക്കുന്നവനും--- സത്യത്തോടെ ന്യായം പ്രസ്താവിക്കുന്നവനും ---- സകല ജീവികളെയും പരിശുദ്ധിയോടെ കാത്തു രക്ഷിക്കുന്നവനും -- പ്രവാചകന്മാർ മുഖാന്തിരവും -- നീതിമാന്മാർ മുഖാന്തിരവും സംസാരിച്ചവനുമായ -- ജീവനും വിശുദ്ധിയുമുള്ള ഏക റൂഹായിലും-- കാതോലികവും --ദൈവ ദൗത്യത്തെ വഹിക്കുന്നതുമായ ഏക വിശുദ്ധ സഭയിലും ഞങ്ങൾ വിശ്വസിക്കകയും ദൗത്യത്തെ ശിരസിൽ വഹിക്കുകയും ചെയ്യുന്നു.

പാപ മോചനത്തിനുള്ള മാമോദിസ ..............

ഒന്നു മാത്രമെന്ന് ഞങ്ങൾ ഏറ്റു പറഞ്ഞു അനീതിയുടെ ഇല്ലായ്മയ്ക്കും നീതിയുടെ ഉയർത്തെഴുന്നേല്പ്പിനും വരുവാനിരിക്കുന്ന സ്വർഗീയ ഏകതയുടെ ലോകത്തിലെ പുതിയ ജീവനും -- ഞങ്ങൾ നോക്കി പാർക്കുകയും ചെയ്യുന്നു.... ആമേൻ .


.............അഡ്വ. .സി .ഫിലിപ്പ്, B.E., M.A., LL.M.


Adv. A.C.Philip, B.E., M.A., LL.M.
 [Author is an advocate in Supreme Court of India. He can be reached out at pradeeparingada@gmail.com ----09769110823---.
The above article is available at the following Blog: http://pradeeparingada.blogspot.in/2016/11/blog-post_19.html
അഡ്വ. .സി .ഫിലിപ്പ്B.E., M.A., LL.M.
Adv.A.C.Philip, B.E., M.A., LL.M.




Wednesday 28 September 2016

JOSEPH AND SLAVERY IN EGYPT_A CRITIQUE(VERNACULAR)

അടിമകളെ  സൃഷ്ടിക്കുന്ന 
രാജ്യ വ്യവസ്ഥിതി


JOSEPH AND SLAVERY IN EGYPT
A CRITICAL ANALYSIS
BY

അഡ്വ. .സി .ഫിലിപ്പ്, B.E., M.A., LL.M.
Adv.A.C.Philip, B.E., M.A., LL.M.












[Author is an advocate in Supreme Court of India. He can be reached out at pradeeparingada@gmail.com ----09769110823---.

The above article is available at the following Blog: http://pradeeparingada.blogspot.in/2016/09/josepha-critiquemalayalam.html ]
*****************************************************************************


അടിമകളെ  സൃഷ്ടിക്കുന്ന രാജ്യ വ്യവസ്ഥിതി  
..............അഡ്വ. .സി .ഫിലിപ്പ് 
അദ്ധ്യായം-1
യാക്കോബിന്റെ പ്രിയ പുത്രൻ ഒരു ദൈവ നിയോഗമെന്നത് പോലെ മിശ്രയിമിൽ എത്തുന്നു (ഉല്പ.45:5 & 8). ഒരു സാധാരണ സേവകനായി കഴിഞ്ഞിരുന്നവൻ തന്റേതല്ലാത്ത കുറ്റകൃത്യത്തിന്ജയിൽ വാസത്തിലുമായ്. അവിടെ നിന്നും നേരെ എത്തപ്പെട്ടത് മിശ്രയിമിന്റെ സർവ്വാധിപതിയായ ഫറവോന്റെ വിശ്വസ്തനും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും എന്ന നിലയിലേക്കാണ്.ധനകാര്യം,സിവിൽ സപ്ലൈസ്, കൃഷി, സ്ഥിതിവിവരക്കണക്കുകൾ,പ്ലാനിംഗ് തുടങ്ങി മുഖ്യ വകുപ്പുകൾ എല്ലാം, ഫറവോനോടുള്ള പൂർണ്ണ വിശ്വസ്തതയിൽ യോസേഫ് കൈകാര്യം ചെയ്തു. തന്റെ പ്രവർത്തികളിൽ എല്ലാം കാര്യപ്രാപ്തിയും, വിശ്വസ്തതയും, രാജ്യ സ്നേഹവും, നേതൃത്വ പാടവവും, തന്മയത്വവും, ആഭിജാത്യവും മുഖമുദ്രയാക്കി, ഫറവോന് വേണ്ടി ഭരണ സിരാകേന്ദ്രങ്ങളെ നിയന്ത്രിച്ചു. ഒരു പക്ഷെ ഫറവോനേക്കാളും ജനകീയനായിരുന്നു യോസേഫ് ഉല്പ.41:40-46. എന്നിരുന്നാലും ഫറവോനോടുള്ള പൂർണ്ണ വിശ്വസ്തതയിലും, വിധേയത്വത്തിലും അന്ത്യത്തോളം യോസേഫ് പ്രവർത്തിച്ചു. 

ഇതിന്റെ ഏറ്റവും വലിയ പ്രത്യുപകാരമായി ഗോശെൻ ദേശത്തു തന്റെ പിതാവിനും സഹോദരന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പാർക്കുവാനുള്ള അവകാശം ലഭിച്ചു.
ആദ്യ ഇസ്രായേലായ യാക്കോബിനെ തന്നെയും ദാരിദ്ര്യത്തിൽ നിന്നു സംരക്ഷിക്കുകയും (ഉല്പ.41:25-34)ഇസ്രയേലിന്റെ സകല ഗോത്രങ്ങളുടെയും തുടക്കക്കാരെയും, പിതാക്കന്മാരെയും, ഗോത്രങ്ങളെയും സംരക്ഷിക്കുകയും ചെയ്ത യോസേഫിൻറെ പേരിൽ ഗോത്രം ഇല്ലാതെ പോയി. ക്ഷേമ കാലവും ക്ഷാമകാലവും വ്യക്തമായി പ്രവചിക്കുകയും ക്ഷാമകാലത്തു ഒരു ജനതതിയെ തീറ്റി പോറ്റുകയും ചെയ്ത മഹാനായ യോസേഫ് വേദപുസ്തകത്തിൽ ഒരു പ്രവാചകനായി ഗണിക്കപ്പെടുന്നില്ല.


സങ്കീർത്തനം 78-)o അധ്യായം 67-)o വാക്യം ഇത് കൂടുതൽ വെളിവാക്കുന്നുണ്ട്; "എന്നാൽ അവൻ യോസേഫിന്റെ കൂടാരത്തെ ത്യജിച്ചു; എഫ്രയീം ഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല." ഇപ്രകാരം ത്യജിക്കപ്പെടുവാൻ  തക്കവണ്ണം ജോസഫ് എന്തു തെറ്റാണു ചെയ്തത്? ആമോസ് അത് വീണ്ടും ഓർമ്മപ്പെടുത്തുന്നുണ്ട്: "നിങ്ങൾ കലശങ്ങളിൽ വീഞ്ഞു കുടിക്കുകയും വിശേഷ തൈലം പൂശുകയും ചെയ്യുന്നു; യോസേഫിന്റെ കേടിനെക്കുറിച്ചു വ്യസനിക്കുന്നില്ലതാനും.  ........"(ആമോ. 6:6) 



യോസേഫിന്റെ മരണശേഷം അവന്റെ അസ്ഥി പെറുക്കി എടുക്കുന്നതല്ലാതെ വേദപുസ്തകത്തിൽ അധികമൊന്നും പേര് പരാമർശിക്കപ്പെടുന്നുമില്ല. ഇത് യോസേഫ് എന്ന നിപുണനായ ഭരണാധികാരിയോടുള്ള അനീതിയും അവഗണനയും അല്ലേ?  
 അത് കൂടുതൽ മനസ്സിലാക്കുവാൻ യോസേഫിനെ ഒന്നു കൂടെ അടുത്ത് അറിയണം. ഈജിപ്തിൽ ലഭ്യമായതിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായ പ്രദേശമാണ് യോസേഫ് തന്റെ കുടുംബത്തിനായി തിരഞ്ഞെടുക്കുന്നത് .  വളരെ ആത്മ സംതൃപ്തിയോടെ അവർ അവിടെ കഴിഞ്ഞു എന്ന് വേണം കരുതുവാൻ. കാരണം രാജ്യത്തിന്റെ ഏറ്റവും ഉയർന്ന ഒരു ഭരണാധികാരി രാജ്യത്തിന്റെ സർവാധിപതിയുടെ പൂർണ്ണ സമ്മതത്തോടെയും പൂർണ്ണ സ്വാതന്ത്ര്യത്തോടെയും തൻ്റെ കുടുംബത്തിന്  അധിവസിക്കുവാൻ ഒരു ദേശം തിരഞ്ഞെടുക്കുന്നു. അത് തന്നെയും ദേശത്തിന്റെ സകല പ്രദേശങ്ങളെയും കുറിച്ചും വ്യക്തമായ അറിവുള്ള വ്യക്തിയാണ് തിരഞ്ഞെടുപ്പിന് തൻ്റെ കുടുംബത്തിന് വേണ്ടി നടത്തുന്നത്. ഇതിൽ നിന്നും ഊഹിക്കാവുന്നതു ഒന്ന് മാത്രം: ഇതിലും ശ്രേഷ്ഠമായതു എന്തെങ്കിലും ഈജിപ്തിൽ ഉണ്ടായിരുന്നെങ്കിൽ അത് ഫറവോനും അവൻ്റെ കുടുംബത്തിനും ഉള്ളത് മാത്രം ആയിരിക്കും.  
ഇത്രയും ശ്രേഷ്ഠമായ ജീവിത സാഹചര്യങ്ങൾ ലഭ്യമായപ്പോഴും ചുരുക്കം വർഷങ്ങളും തലമുറകളും കഴിഞ്ഞപ്പോൾ ജനം അടിമകളായി ഭവിച്ചു  എന്നുള്ളതു അദ്ഭുതകരം തന്നെ. അവിടെ അധിവസിക്കുവാനുള്ള അവകാശം കൊടുത്തു എന്നുള്ളതു  മാത്രം ആയിരുന്നില്ല അവർക്കു ലഭിച്ച പരിരക്ഷ. ഭവനത്തിൽ കഴിവുള്ളവർക്കെല്ലാം ജോലി വാഗ്ദാനവും പരിരക്ഷയും ഫറവോനിൽ നിന്നും ലഭിക്കുന്നു.(ഉല്പ്:47.6).  ഇതിലുപരിയായി  പരദേശികളായ ഇടയന്മാർക്കു എന്തു  ലഭിക്കുവാൻ? യോസേഫ് തന്റെ പിതാവിനെ ഫറവോന്റെ മുൻപിൽ കൊണ്ടുപോയി നിർത്തുന്ന കാഴ്ച ഓർക്കുക.  (ഉല്പ്.47:8 ). ഫറവോൻ യാക്കോബിനോട് ഒരേ ഒരു ചോദ്യം മാത്രമേ ചോദിക്കുന്നുള്ളൂ. അതിന്റെ ഉത്തരം വളരെ ആഴത്തിൽ ഉള്ളത് ആയിരുന്നു. യാക്കോബ് രാജ്യത്തിന്റെ പരമാധികാരിയെ  രണ്ടു പ്രാവശ്യം അനുഗ്രഹിക്കുന്നു. അതിനപ്പുറമായി ഒരു ചോദ്യം കൂടെ ചോദിക്കുവാൻ ഫറവോൻ മുതിരുന്നില്ല.
നാടോടികളുടെ പിൻഗാമികളായ സെമെറ്റിക്കുകളായ എബ്രായർക്കു എവിടെയും സ്ഥിര താമസം ഉണ്ടായിരുന്നില്ല. അവർ ഹാബേലിന്റെ പിന്തലമുറക്കാരും പ്രതിനിധികളും ആയിരുന്നു. എന്നാൽ നാഗരികതയുടെ ഉന്നതിയിൽ കൃഷിയിടങ്ങൾ ഉണ്ടാക്കുകയും അതിനിടയിൽ സ്ഥിരതാമസമാക്കുകയും ചെയ്ത ജനത ഭൂമിയുടെ മേൽ ഉടമസ്ഥാവകാശം സ്ഥാപിച്ചു. അവർ ഭൂമിയുടെ മേൽ ഉടമസ്ഥാവകാശം കയീന്റെ ജീവിത വീക്ഷണത്തിൽ സ്ഥാപിച്ചെടുത്തവരാണു .  നാടോടികളായ എബ്രായരെ സംബന്ധിച്ചേടത്തോളം ഭൂമിയും അതിന്റെ ഫലങ്ങളും ദൈവത്തിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്. അതിലെ അന്തേവാസികൾ മാത്രമാണ് മനുഷ്യനും മറ്റു ജീവജാലങ്ങളും.  
എന്നാൽ ഭൂമിയുടെ മേൽ സ്വത്തവകാശം സ്ഥാപിച്ചു കൃഷി ചെയ്തു ജീവിച്ച മിശ്രയീമ്യർ നാഗരികത (Civillisation ) പടുത്തുയർത്തുകയും അവയ്ക്കു നടുവിൽ നഗരങ്ങൾ പണിയുകയും ചെയ്തുഅവർക്കു നാടോടികളോട് വലിയ ബഹുമാനം ഇല്ലായിരുന്നു. നാടോടികളെ , വളരെ താഴേക്കിടയിൽ  ഉള്ളവർ എന്നാണു നാഗരികർ  കരുതിയിരുന്നത്. ഉല്പ്.43:32 & 46:34  ഇത് വ്യക്തമായി സൂചിപ്പിക്കുന്നു. തങ്ങൾ പടുത്തുയർത്തിയ കൃഷിപ്പണിയിലും അതിനോടു ചേർന്നു വളർന്ന വ്യവസായങ്ങളിലും അതിലൂടെ വളർന്നു വലുതായ നാഗരികതയിലും നഗരങ്ങളിലും മിശ്രയീമ്യർ ഊറ്റം കൊണ്ടിരുന്നു. ഗർവ്വിന്റെ  നാഗരികതയിലേക്കാണ് ക്ഷാമം കടന്നു വരുന്നത്.  എന്നിരുന്നാലും യോസേഫ് തന്റെ അപ്പനേയും സഹോദരന്മാരെയും അപ്പന്റെ കുടുംബത്തെ ഒക്കെയും അവരുടെ എണ്ണത്തിന്നൊത്തവണ്ണം ആഹാരം കൊടുത്തു സംരക്ഷിച്ചു (ഉല്പ. 47 :12).
എന്നാൽ ഇതിനോടനുബന്ധിച്ചു തന്നെ ക്ഷാമം ദേശത്ത് പിന്നെയും രൂക്ഷമാവുന്നു. മിശ്രയീം ദേശവും കനാൻ ദേശവും ക്ഷാമം കൊണ്ട് ആഹാരം ഇല്ലാതെ വലഞ്ഞു . ഇവിടെ യോസേഫ് എന്ന കൂർമ്മ ബുദ്ധിയുള്ള ഭരണാധികാരിയുടെ കഴിവ് വെളിവാകുന്നു. ജനങ്ങൾ വാങ്ങിയ ധാന്യത്തിനു പകരമായ വിലയായി യോസേഫ് മിശ്രായീം ദേശത്തും കനാൻ ദേശത്തും ഉള്ള പണം ഒക്കെയും ശേഖരിച്ചു(ഉല്പ.47:14).  അതു മാത്രമല്ല,അഴിമതി രഹിതനും വിശ്വസ്തനും ആയ യോസേഫ് ശേഖരിച്ച പണം മുഴുവൻ ഫറവോന്റെ ഗൃഹത്തിൽ കൊണ്ടുചെല്ലുന്നു. ഇതോടുകൂടി ഫറവോൻ വലിയ ധനത്തിനു അധിപനായി മാറി. ഇവിടെ യോസേഫ് എന്ന ഭരണാധികാരിയുടെ ഭരണ വിജ്ഞാനവും നിസ്വാർത്ഥതയും അഴിമതി രഹിത ഭരണവും രാജ്യസ്നേഹവും ദേശത്തോടുള്ള കൂറും എല്ലാം വെളിവാകുന്നു. ഉത്തരവാദിത്വമുള്ളവനും ദേശത്തെയും അതിനു ചേർന്നു കിടക്കുന്ന അയൽ രാജ്യങ്ങളെയും കുറിച്ച് ആഴവും പരപ്പും ഉള്ള അറിവുള്ളവനുമായ യോസേഫ് തന്റെ ഭരണനൈപുണ്യത്തിന്റെ ഉന്നതിയിൽ ഫറവോനെ ഏറ്റവും സമ്പന്നനാക്കുന്നു. അതും രാജ്യത്തു ഏറ്റവും വലിയ ക്ഷാമവും ദാരിദ്ര്യവും അനുഭവപ്പെടുന്ന അവസ്ഥയിൽ.  
രാജ്യവും അയൽ രാജ്യങ്ങളും ക്ഷാമത്തിലൂടെയും പട്ടിണിയുടെയും കടന്നു പോയപ്പോൾ സാധാരണയായി സംഭവിക്കാറുള്ളതു പോലെ പ്രദേശത്തെ ഭരണാധികാരികളെല്ലാം ധനം നഷ്ടപെട്ടവരായി മാറി. ജനങ്ങൾ പട്ടിണിയിലായി. എന്നാൽ മഹാക്ഷാമകാലത്തു മിശ്രായിമിന്റെ സർവ്വാധിപതിയായ ഫറവോൻ കൂടുതൽ ധനികനായി.   ധനസമ്പാദനത്തിന്റെ വലിപ്പം നമുക്ക് സ്വപ്നം കാണാവുന്നതിലും അപ്പുറമാണ്. ഒരു രാജ്യത്തെയും അതിനു ചുറ്റിലുമുള്ള അയൽ പ്രദേശങ്ങളിലെയും പണം മുഴുവനായും ഒരു വ്യക്തിയുടെ കയ്യിൽ ഒതുങ്ങിക്കൂടിയാൽ അയ്യാൾ ലോകത്തെ തന്നെ ഏറ്റവും വലിയ ധനവാനായി മാറും. ഇന്നു  ചില വ്യക്തികൾ ഏറ്റവും വലിയ ധനികരെന്നു പറഞ്ഞു ആരാധിക്കപ്പെടുന്നു പോലെ തന്നെ ഫറവോനും ഒരു ആരാധന പാത്രമായി മാറിയിരിക്കും. ലോകത്തിലെ ഏറ്റവും വലിയ ധനവാൻ!!!!!   അത് തന്നെ, തന്റെ രാജ്യം ഏറ്റവും വലിയ ക്ഷാമം നേരിടുന്ന കാലത്തു തന്നെ ഇതു സാധിച്ചു എന്നുള്ളതാണ് ഏറ്റവും വലിയ കഴിവും നേട്ടവും!   നേട്ടത്തിന്റെ സൂത്രധാരനും ബുദ്ധികേന്ദ്രവും യോസേഫ് എന്ന വിദഗ്ധനായ ഭരണകർത്താവായിരുന്നു. ഒരു ദേശത്തെ ധനമെല്ലാം ഒന്നോ രണ്ടോ വ്യക്തികളുടെ കൈകളിലേക്ക് കുമിഞ്ഞു കൂടുകയും മറ്റു ദേശവാസികൾ ദാരിദ്രവാസികൾ ആവുകയും ചെയ്യുമ്പോൾ, ലോകത്തിലെ ഏറ്റവും വലിയ ധനികർ ദേശത്തുനിന്നും ഉണ്ടാവുന്നത് സ്വാഭാവികം മാത്രമാണ്. സാമ്പത്തിൻെറയും വിഭവങ്ങളുടെയും സ്വാഭാവിക വികേന്ദ്രികരണം നടക്കുന്ന ദേശത്തു ലോകത്തിലെ ഏറ്റവും വലിയ ധനികർ ഉണ്ടാവുക സാധ്യമല്ല. എന്നാൽ ജനങ്ങൾക്കിടയിൽ വികേന്ദ്രികരിക്കപ്പെടേണ്ട സമ്പത്തു ചുരുക്കം ചില വ്യക്തികളുടെ കൈകളിലേക്ക് കേന്ദ്രീകൃതമാവുമ്പോൾ ലോകത്തിലെ വലിയ സമ്പന്നർ സമൂഹത്തിൽ നിന്നും ഉണ്ടാവുന്നു. അതുകൊണ്ടു തന്നെ ഇന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്ന ഒരു പ്രധാന കാര്യം ദേശത്തു  നിന്നും വലിയ ധനികർ ഉണ്ടാകുന്നത് ദേശത്തിന്റെ ഹിതത്തിനു അനുരൂപമായാണോ അതോ അതിനു എതിരായാണോ എന്നുള്ളതാണ്.
ദേശത്തെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളെയും ഊറ്റി പിഴിഞ്ഞു ചൂഷണം ചെയ്തിട്ട് അവരുടെ ഇടയിൽ നിന്നും ഒരാൾ ലോകത്തിലെ ധനികനായി  മാറുന്നത്  ദേശത്തിലെ ജനങ്ങളുടെ ഹിതത്തിനു എതിര് തന്നെയാണ്. ഉല്പ. 13: 6 പറയുന്നത് ദേശത്തിനു അവരെ വഹിച്ചു കൂടാഞ്ഞു  എന്നുള്ളതാണ്. ലോത്തിന്റെ സമ്പത്തു ദൈവത്തിനും ദേശത്തിനും എതിരായി എന്നുള്ളതിന്റെ പര്യവസാനമാണ്സോദോം-ഗൊമോറയിൽ കാണുന്നതു. എന്നിരുന്നാലും, വ്യക്തിയെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുവാനും മഹത്വപ്പെടുത്തുവാനും വേണ്ടി ആവോളം ആളുകളെ വിലയ്ക്കു വാങ്ങുവാൻ ധനികനു കഴിഞ്ഞെന്നു വരും. ഇവിടെ ഫറവോനെ കൊടിയ ക്ഷാമത്തിന്റെ നടുവിലും വലിയ സമ്പന്നനാക്കുന്നതിൽ യോസേഫ് എന്ന ഭരണാധികാരിയുടെ ഭരണ നൈപുണ്യവും ദീർഘ വീക്ഷണവും ഉണ്ട്. 

***********************************************************



അടിമകളെ  സൃഷ്ടിക്കുന്ന രാജ്യ വ്യവസ്ഥിതി
..............അഡ്വ. .സി .ഫിലിപ്പ് 
അദ്ധ്യായം-2

ഇത്രയും വലിയ ഒരു ധനശേഖരണം നടത്തുവാൻ തക്കവണ്ണം യോസേഫ് ദേശത്തുള്ള വ്യക്തികൾക്ക് എന്താണ് നൽകിയത്? അവർക്കു പട്ടിണിയുടേയും ക്ഷാമത്തിന്റേയും അവസ്ഥയിൽ ഭക്ഷണം നൽകി. ഇവിടെ ഓർക്കേണ്ട മറ്റൊരു കാര്യം ഉണ്ട്. മിസ്രയിമിലും പരിസര പ്രദേശങ്ങളിലും പണം ധാരാളം ഉണ്ടായിരുന്നു. എന്നിരുന്നാലും അവർ ക്ഷാമത്തിലും പട്ടിണിയിലും ആയിരുന്നു. ധനികരായിരിക്കുമ്പോൾ തന്നെ പട്ടിണി കിടക്കേണ്ടി വരുന്ന അവസ്ഥ. ഇത് നാഗരികതയുടെ ഒരു വലിയ ഓർമപ്പെടുത്തലാണ്. നാഗരികതയിലും ആധുനികതയിലും നമ്മൾ പഠിക്കുകയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതു , ധനസമ്പാദനത്തിലൂടെ മറ്റെല്ലാ വിഭവങ്ങളും നേടുവാൻ കഴിയും എന്നുള്ളതാണ്. ദൈവസൃഷ്ടിയായ വിഭവങ്ങൾ മനുഷ്യ സൃഷ്ടിയായ ധനം കൊണ്ട് സമാഹരിക്കുവാൻ കഴിയും എന്നുള്ള അഹന്ത. ആഗോള വിഭവ വ്യവസ്ഥിതിയുടെ പ്രാന്ത പ്രദേശങ്ങളിൽ നിന്നുകൊണ്ട് അത് അനുഭവിക്കുന്നതിനു പകരം അതിന്റെ നടുവിൽ കയറി നിന്നുകൊണ്ട് ധനകേന്ദ്രികൃത വ്യവസ്ഥിതിയിലേക്കുള്ള മാറ്റം ആധുനികതയുടെ അടിസ്ഥാന മാറ്റമാണു.  മനുഷ്യ നിർമ്മിതമായ  സമ്പത്തു കൊണ്ട് ദൈവനിർമ്മിതമായ സകല വിഭവങ്ങളെയും നിയന്ത്രിക്കുകയും, അനിയന്ത്രിതമായി ചൂഷണം ചെയ്തു ഉപയോഗിക്കുകയും ചെയ്യാ മെന്നുള്ള  ഒരു ഉൾബോധം നാഗരികതയുടെ അന്തർധാരയാണ്. അതുകൊണ്ടു തന്നെ ദൈവ നിർമിതമായ വിഭവങ്ങളെ സംരക്ഷിക്കേണ്ട ആവശ്യം ഇല്ല എന്നുള്ള ഒരു ഉൽബോധം കൂടെ ഇതിനോടൊത്തു വളർന്നു വരുന്നു. നാഗരികതയുടെ ചിന്താധാര അനുസരിച്ചു, വിഭവങ്ങളെല്ലാം നശിച്ചു കഴിഞ്ഞാലും ധനം ഉപയോഗിച്ചു അത് വാങ്ങിച്ചു ഉപയോഗിക്കുവാൻ സാധിക്കും. ഇതിനായി ചന്തയെ (Market)  ആശ്രയിച്ചാൽ മതി.   ദൈവസൃഷ്ടിയായ ഭൂമിയെയും അതിലെ ജൈവവ്യവസ്ഥിതിയേയും ആശ്രയിക്കുന്നതിനു പകരം നാഗരികതയിൽ വളർന്നു വരുന്ന പുതിയ തലമുറ ചന്തയെ ആശ്രയിക്കുവാൻ പഠിക്കുന്നു. പശു പാല് തരും എന്ന് ഗ്രാമീണ വ്യക്തി മനസ്സിലാക്കുമ്പോൾ മിൽമ കട പാൽ തരും എന്നു നാഗരികതയുടെ ഉൽപ്പന്നമായ വ്യക്തി മനസ്സിലാക്കുന്നു.   

'പത്തായം പെറും , ചക്കി കുത്തും, അമ്മ വയ്ക്കും, ഏൻ  ഉണ്ണും ' എന്നുള്ളതിന്റെ മറ്റൊരു തുടർച്ച തന്നെ.  അതുകൊണ്ടു തന്നെ പശുവിനെ നശിപ്പിച്ചാലും കുഴപ്പമില്ല. പാൽ എന്ന വസ്തു പണം കൊടുത്തു ചന്തയിൽ നിന്നും വാങ്ങാവുന്നതാണല്ലോ!  പശുവിന്റെ നിലനില്പും തന്റെ നിലനില്പും വലിയ ബന്ധമില്ലാതായിരിക്കുന്നു ചിന്താധാരയിൽ.  എല്ലാ വിഭവങ്ങളുടെയും കാര്യത്തിൽ ഇതിനു സാംഗത്യമുണ്ട്. ധനസമ്പത്തുകൊണ്ട് എല്ലാം വാങ്ങാം എന്നുള്ള ചിന്താധാര വിജയിക്കണമെങ്കിൽ, ദൈവവ്യവസ്ഥിതിയിൽ ജീവിക്കുന്ന ഒരു കൂട്ടം ജനങ്ങൾ അവശേഷിക്കുകയും അവർക്കു വിഭവങ്ങൾ ഉല്പാദിപ്പിക്കുവാനുള്ള സാഹചര്യം നിലനിൽക്കുകയും വേണം.   ഉപാധികൾ നിലനിൽക്കുന്നേടത്തോളം കാലം നാഗരികതയുടെ അഹന്ത ആയ, ധനകേന്ദ്രീകൃത ചന്ത ആശ്രിത ജീവിതം ഒരു പ്രശ്നവും ഇല്ലാതെ മുന്നോട്ടു പോകും. എന്നാൽ ഇതിനു അപ്പുറമായി ദൈവകേന്ദ്രീകൃത  സമൂഹത്തിന്റെ നിലനില്പിനെ നാഗരികർ നശിപ്പിച്ചാൽ അതു ആത്യന്തികമായി നാഗരികന്റെ നിലനില്പ് തന്നെ അപകടത്തിൽ ആക്കും. നാഗരികതയുടെ നിരന്തരമായ അന്തർധാരയിൽ തലമുറകൾ വിസ്മരിക്കുന്ന ഒരു വസ്തുതയുണ്ട്: ദൈവ കേന്ദ്രീകൃത വിഭവങ്ങൾ ഇല്ലാതായാൽ ധനം ഭക്ഷിച്ചും കുടിച്ചും ശ്വസിച്ചും മനുഷ്യന് ജീവിക്കാനാവില്ല എന്നുള്ളത്. 
എന്നാൽ വിസ്മരിക്കൽ ഇന്നത്തെ അവസ്ഥയിലും ദൈവ കേന്ദ്രികൃത വിഭവങ്ങളേയും അവയുടെ ഉൽപാദകരേയും   ഇല്ലാതാക്കാൻ,നാഗരികരേയും ആധുനികരേയും പ്രേരിപ്പിക്കുന്നു.  വിഭവങ്ങൾ നിർമ്മിക്കുന്ന  സമൂഹങ്ങൾ നാഗരികരുടെ മുന്നിൽ താഴ്ന്നവരാണ്. ഇവിടെ ഈജിപ്ത്കാരുടെ കാലികമായ ആധുനിക ചിന്ത (Contemporary modernity) ഇസ്രായേല്യരെ പഴഞ്ചരായും താഴ്ന്നവരായും കാണുന്നു (ഉല്പ.43:32&46:34). അന്നത്തെ വ്യവസ്ഥിതിയിൽ ആധുനികർ ആയിരുന്ന മിസ്രയിo നാഗരികർ  ദൈവസൃഷ്ടിയായ വിഭവങ്ങളെ ആശ്രയിക്കുന്നതിനു പകരം മനുഷ്യ നിർമ്മിത സമ്പത്തിനെ ആശ്രയിച്ചു ജീവിച്ചു. അവരുടെ ലോകവ്യവസ്ഥിതിയുടെ നടുവിൽ നിന്നും ദൈവത്തെ മാറ്റി മനുഷ്യരെ പ്രതിഷ്ഠിച്ചു. അങ്ങനെ ലോകത്തിന്റെ നടുവിൽ നിന്ന് ഭക്ഷിക്കുവാനും പഠിച്ചു. 



*******************************************************************




അടിമകളെ  സൃഷ്ടിക്കുന്ന രാജ്യ വ്യവസ്ഥിതി  
..............അഡ്വ. .സി .ഫിലിപ്പ് 
അദ്ധ്യായം-3
ജൈവകേന്ദ്രീകൃത വ്യവസ്ഥിതിയിൽ ലോകത്തെ ചൂഷണം ചെയ്യാതെ ജീവിക്കുന്ന നാടോടികളെയും ഇടയ സമൂഹങ്ങളെയും മിസ്രയിമ്യ നാഗരികത അവജ്ഞയോടെ വീക്ഷിച്ചു (ഉല്പ.43:32&46:34).  ഇത്,അന്നത്തെയും, ഇന്നത്തെയും ആധുനികർ എന്ന് അവകാശപ്പെടുന്ന വികസിത സമൂഹങ്ങളുടെ പൊതു അന്തസത്തയാണ്.  അവജ്ഞ പലപ്പോഴും ജൈവകേന്ദ്രീകൃത വ്യവസ്ഥിതിയിലെ പുതു തലമുറയെ അപകർഷതാ ബോധത്തിലേക്ക് നയിക്കുന്നു. അപകർഷതാ ബോധം ഇങ്ങനെയുള്ള സമൂഹങ്ങളെ  തകർച്ചയിലേക്കു വഴി നയിക്കുന്നു. പുതു തലമുറ അപകർഷതാ ബോധത്തിൽ നിന്നും മോചനം തേടി പുതു നാഗരികർ ആയി മാറുന്നു. അതിനോടു  വിയോജിച്ചുകൊണ്ടു ജൈവകേന്ദ്രീകൃത വിഭവശ്രേണിയിൽ നിൽക്കുന്നവർ അതിഭീകരമായ ചൂഷണത്തിന് വിധേയപ്പെടുന്നതിനാൽ അവരുടെ നിലനിൽപു തന്നെ അപകടത്തിലാവുന്നു. അപകടം ഇങ്ങനെയുള്ള സമൂഹത്തിന്റെ നാശത്തിലേക്കു നയിക്കുന്നു.ഭാരതത്തിൽ ഇന്നു നടക്കുന്ന കർഷക ആത്മഹത്യകളേയും നഗരത്തിലേക്കുള്ള കുടിയേറ്റത്തെയും, പുതുതലമുറ കൃഷി ഉപേക്ഷിച്ചു വ്യാവസായിക ഉത്പാദന മേഖലയിലേക്കും സേവന മേഖലകളിലേക്കും നടത്തുന്ന കുടിയേറ്റത്തെയും പശ്ചാത്തലത്തിൽ വേണം വീക്ഷിക്കുവാൻ.
പക്ഷെ ജൈവകേന്ദ്രീകൃത സാമൂഹിക വ്യവസ്ഥിതിയുടെ നിലനിൽപ് വിഭവങ്ങൾ സൃഷ്ടിച്ചു ചൂഷണവിധേയരായി കഴിയുന്ന സമൂഹങ്ങളുടെ നിലനില്പിനെ ആശ്രയിച്ചു ഇരിക്കുന്നു എന്നുള്ളതു നേരത്തേ കണ്ടതാണു . അതുകൊണ്ടു തന്നെ നാഗരികത, ആധുനികതയിൽ നിന്നും ഉത്തരാധുനികതയിലേക്കു എന്നൊക്കെ പ്രവേശിക്കുന്നുവോ,അന്നെല്ലാം അതു  നശീകരിക്കപ്പെടും. വിഭവ ചൂഷണം ചെയ്യുന്ന ഓരോ ധനകേന്ദ്രീകൃത വ്യവസ്ഥിതിക്കും ജൈവകേന്ദ്രികൃത വിഭവ സമാഹരണ സമൂഹങ്ങളെ ആശ്രയിക്കാതെ നിലനിൽപ് ഇല്ല. ഇതാണ് ഭൂമിയെ ആശ്രയിക്കുന്നവരും ഭൂമിയെ ചൂഷണം ചെയ്യുന്നവരും തമ്മിലുള്ള വ്യത്യാസം. ഇവിടെയും മിസ്രയിമിലെ സമൂഹത്തിനു ധാരാളം സമ്പത്തു ഉണ്ടായിരുന്നു. ധനസമ്പത്തു കുമിഞ്ഞു കൂടിയപ്പോഴും പട്ടിണി കിടക്കേണ്ട അവസ്ഥ. നാഗരികതയിലെ പലതരം വിപരീതായ്മകളിൽ ഒന്ന് മാത്രമാണിത്. 
ആൾക്കൂട്ടത്തിലും ഏപ്പോഴും തനിയെ ജീവിക്കേണ്ടിവരുന്ന  നഗരവാസിയുടെ നശ്വര ദുഃഖത്തിന്റെയും വീഴ്ചയുടേയും തുടർച്ച മാത്രമാണിത്. സമ്പത്തു വളരെയുണ്ടായിരുന്നതു കൊണ്ടു നഷ്ടപ്പെടുന്ന വ്യക്തിബന്ധങ്ങളെക്കുറിച്ചും കുടുംബബന്ധങ്ങളെക്കുറിച്ചും ഉല്പത്തി 13: 6 - പ്രതിപാദിച്ചിരിക്കുന്നു .  "സമ്പത്തു വളരെയുണ്ടായിരുന്നതുകൊണ്ടു അവർക്കു ഒന്നിച്ചു പാർപ്പാൻ കഴിഞ്ഞില്ല." ധന കേന്ദ്രീകൃത വ്യവസ്ഥിതിയിലേക്കു പോയ ലോത്തിന്റെ ജീവിതം ഇത്തരത്തിൽ ഒരു പാഠം ആകേണ്ടതാണ്.അതു നേരത്തേ  തന്നെ മനസ്സിലാക്കിയ തേരഹ് അബ്രഹാമിനേയും കൂട്ടി ധനകേന്ദ്രീകൃത നാഗരികതയായ ഊർ വിട്ടെറിഞ്ഞു പിൻതിരിഞ്ഞു നോക്കാതെ, വിഭവങ്ങൾ ധാരാളമുള്ള, പാലും തേനും ഒഴുകുന്ന ദൈവകേന്ദ്രീകൃത ജൈവവ്യവസ്ഥയിലേക്കു തിരിച്ചു പോകുന്നതു ഉല്പത്തി നമ്മെ പഠിപ്പിക്കുന്നുണ്ട്. 
അബ്രഹാമിന്റെ നാലാം തലമുറയിൽ പെട്ട യോസേഫ് പക്ഷേ അതിൽനിന്നും ഒന്നും പഠിച്ചില്ല എന്നു തോന്നുന്നു. ഒരു ഭരണാധികാരി എന്ന നിലയിൽ യോസേഫ് എത്ര നിപുണനായിരുന്നുവെന്നു നമ്മൾ വീണ്ടും വീണ്ടും വിലയിരുത്തുന്ന അളവുകോലാണു. യോസേഫിന്റെ വൈദഗ്ധ്യവും സമ്പത്തു ശാസ്ത്രത്തിലുള്ള അറിവും ഇന്നും നമ്മൾ  വിലയിരുത്താറുണ്ട്. ഇന്നും ഭരണാധികാരികളെ വിലയിരുത്തുവാൻ നമ്മൾ ഉപയോഗിക്കുന്ന ചോദ്യങ്ങളും അളവുകോലുകളും ഇവ തന്നെ. എന്നാൽ ഇന്നു നമുക്കു ഉത്തരം കിട്ടേണ്ട ചോദ്യം ഇവയൊന്നുമല്ല. ശരിയായ ഉത്തരം കിട്ടണമെങ്കിൽ ശരിയായ ചോദ്യം ചോദിച്ചേ മതിയാവൂ. ഭരണ നിപുണനും, ജ്ഞാനിയും ആയ  ധാരണാധികാരി കഴിവുകളും അധികാരങ്ങളും ആരുടെ നന്മയ്ക്കായും താല്പര്യസംരക്ഷണത്തിനായും ആണ് ഉപയോഗിച്ചത് എന്നുള്ളതാണ് നമ്മൾ അന്വേഷിക്കേണ്ട കാതലായ ചോദ്യം. കഴിവുള്ള അധികാരി തന്റെ കഴിവുകളും അധികാരങ്ങളും ജനങ്ങളുടെ പൊതുനന്മക്കെതിരായി ഉപയോഗിച്ചാൽ, അങ്ങനെയൊരു അധികാരിയെ, കഴിവുണ്ട് എന്ന ഒറ്റ കാരണം കൊണ്ടു അധികാര സ്ഥാനത്തു തുടരാൻ അനുവദിക്കണമോ? യോസേഫിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുമ്പോഴും ചോദ്യങ്ങൾക്കു സാംഗത്യമുണ്ട്. 
ഇവിടെ മിസ്രയിമ്യ  ജനത ആദ്യം പഠിച്ച പാഠം, വിഭവങ്ങൾ ശോഷിച്ചുപോയാൽ, നോട്ടുകെട്ടുകൾ ഭക്ഷിച്ചു ജീവിക്കാനാവില്ല എന്നുള്ളതാണ്. നമ്മൾ ഇന്ന് പഠിക്കാതെ പോകുന്ന പാഠവും അതുതന്നെയാണ്. സാമ്പത്തിക വളർച്ചയും വികസനവും ജിഡിപി വളർച്ചയും എല്ലാം കൊടികുത്തിവാഴുന്ന ആധുനികതയിൽ ജൈവ വിഭവങ്ങളെ സംരക്ഷിക്കുവാൻ നാം മറന്നു പോകുന്നു. വായു വിഷലിപ്തമാക്കി, നമ്മൾ ധനം സമ്പാദിക്കുകയും സ്വരുക്കൂട്ടുകയും ചെയ്യുന്നു. ശുദ്ധജല സ്ത്രോതസ്സുകളെ  മുഴുവൻ കൂട്ടമായി നശിപ്പിച്ചു നമ്മൾ വികസനത്തിന് പുറകെ ഓടുന്നു. ഭക്ഷ്യ വിള  ഉത്പാദന ഭൂമിയെല്ലാം ധാന്യവിളകൾക്കായും വ്യവസായങ്ങൾക്കായും ആവാസ വ്യവസ്ഥകൾക്കായും മാറ്റി മറിക്കുന്നു . ഇവിടെ നമുക്കു നഷ്ടമാവുന്നതു ഭക്ഷ്യ സുരക്ഷയാണ്. ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ സുരക്ഷ, ഭക്ഷ്യ സുരക്ഷയാണെന്ന കാര്യം നമ്മൾ ബോധപൂർവം മറന്നു കളയുന്നു. ഭക്ഷ്യസുരക്ഷ നഷ്ടപെട്ട ഒരു രാജ്യത്തെയും ഒരു സൈന്യത്തിനും പിടിച്ചുനിർത്തുവാൻ സാധിക്കുകയില്ല. അതുകൊണ്ടു തന്നെ ഭക്ഷ്യ സുരക്ഷ  സൈനിക സുരക്ഷയേക്കാളും വളരെ വലിയതാണ്, ഏതൊരു ഉത്തരവാദിത്വമുള്ള രാജ്യത്തിനും.



******************************************************************



അടിമകളെ  സൃഷ്ടിക്കുന്ന രാജ്യ വ്യവസ്ഥിതി
..............അഡ്വ. .സി .ഫിലിപ്പ് 
അദ്ധ്യായം-4
ഭക്ഷണം വയറു നിറയെ കഴിക്കുമ്പോഴും പട്ടിണിയിൽ കഴിയേണ്ടി വരുന്ന ആധുനിക നാഗരികൻ  ആണു ഇപ്പോൾ  നമുക്കു ചുറ്റും ഉള്ളതു . ശരീരത്തിനു ആവശ്യമുള്ളതു അന്നജവും മാംസ്യവും ഊർജ്ജവും മാത്രമല്ല.പഞ്ചഭൂതങ്ങളാൽ നിർമിതമായ നമ്മുടെ ശരീരത്തിനു ജീവകങ്ങളും മറ്റു മൂലകങ്ങളും (Vitamins & Minerals) ആവശ്യമാണു. എന്നാൽ ഇവ നഷ്ടപെട്ട ഭൂമിയിൽ ഉണ്ടാക്കുന്ന ഭക്ഷ്യ പദാർത്ഥങ്ങളിൽ പൊള്ളയായ അന്നജവും ഊർജ്ജവും മാത്രം അവശേഷിക്കുന്നു. ഭക്ഷണം വയറു നിറച്ചു കഴിക്കുമ്പോഴും നമ്മുടെ ശരീരം പട്ടിണിയിൽ തന്നെയാണു . ശരീരത്തിന് ആവശ്യമായതു ഒന്നും തന്നെ ഭക്ഷണത്തിൽ ഇല്ല എന്നതു തന്നെ കാരണം. ദൈവ സൃഷ്ടിയായ ഭൂമിയെയും ജൈവ വ്യവസ്ഥിതിയേയും ചൂഷണവിധേയമായി നശിപ്പിക്കുന്ന നഗരമനുഷ്യന്റെയും അവൻ പ്രതിനിധാനം ചെയ്യുന്ന ആധുനിക സംസ്കാരത്തിന്റെയും സ്വാഭാവിക അന്ത്യമാണിത്. ധാരാളം ഉണ്ട് എന്നിരുന്നാലും ആവശ്യത്തിനുള്ളതു ഒന്നുപോലുമില്ല. "വെള്ളം,വെള്ളം, സർവ്വത്ര വെള്ളം, എന്നാൽ കുടിക്കാൻ ഒരിറ്റു തുള്ളിയുമില്ല" എന്നാൽ അവസ്ഥ.
മിസ്രയിമിലും ഭൂമി ഫലം തരാതെയായി.  അതോടു കൂടി ജനം പട്ടിണിയിലുമായി. ഫറവോൻ അച്ചടിച്ചു വിതരണം ചെയ്ത നോട്ടുകെട്ടുകൾ എല്ലാവരുടെ കൈകളിലും ധാരാളം ഉണ്ടു. എന്നാൽ അത് ഭക്ഷിച്ചു ജീവിക്കാനാവുമോധനവാന്മാർ പട്ടിണി കിടക്കുന്നു!!! ഇനി എന്തു  ചെയ്യും???  ധനസമ്പത്തു ധാരാളം ഉണ്ടായിട്ടും പട്ടിണി കിടക്കേണ്ടി വരുന്ന ദാരുണമായ അവസ്ഥ. യോസേഫ് എന്ന ദീർഘദർശിയായ ഭരണകർത്താവ് അതിനു പ്രധിവിധി നേരത്തെ കണ്ടുവച്ചിരുന്നു. ഒരു വലിയ ഫുഡ് കോർപറേഷൻ ഉണ്ടാക്കി അതിലൂടെ ഏഴു വർഷമായി അധികമായി ഉത്പാദിപ്പിക്കപ്പെട്ട ധാന്യങ്ങളെല്ലാം ശേഖരിച്ചു സൂക്ഷിച്ചു വച്ചു . അതിനായി വലിയ കളപ്പുരകളും പാണ്ടികശാലകളും രാജ്യത്തുടനീളം നിർമിച്ചു പ്രവർത്തിപ്പിച്ചു. ക്ഷാമം തുടങ്ങിക്കഴിഞ്ഞപ്പോൾ ദൈവസൃഷ്ടിയായ ഭക്ഷ്യ വിഭവങ്ങൾ ഫറവോന്റെ കയ്യിലും, ഫറവോന്റെ സൃഷ്ടിയായ ധനം സാധാരണ ജനങ്ങളുടെ കയ്യിലുമായി അവശേഷിച്ചു. ഇത് ദൈവ കേന്ദ്രികൃത സമൂഹം ഉല്പാദനം നടത്തുന്ന ആദ്യ വ്യവസ്ഥിതിക്കു നേരെ വിപരീതമാണു. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ ഉത്പാദിപ്പിക്കുന്ന ഗ്രാമീണരും അവിടെ അധിവസിക്കുന്ന ദൈവജനവും ഭക്ഷണവും മറ്റു അടിസ്ഥാന വിഭവങ്ങളും നഗരത്തിലേക്ക് കടത്തി വിടുമ്പോൾ അതിനു ലഭ്യമാവുന്ന വില വളരെ താഴ്ന്നതാണു
എന്നാൽ അതിനു പകരമായി തിരിച്ചു ഒഴുകുന്ന ധനവും വ്യാവസായിക ഉത്പന്നങ്ങളും വളരെ ഉയർന്ന മൂല്യത്തിൽ ദൈവജനത്തിന് , ഭൂമിമനുഷ്യർക്ക് വാങ്ങേണ്ടി വരുംജൈവ വ്യവസ്ഥിതിയിലെ ഉത്പന്നങ്ങളെ തുശ്ചികരിക്കുകയും വിലയില്ലാത്തതായി മാറ്റുകയും ചെയ്യുന്ന ഒരു അടവു നയമാണ് നാഗരികർ ഇതിനായി എപ്പോഴും ഉപയോഗിക്കുന്നത്. നാഗരികതയുടെ ചതിക്കുഴികളെക്കുറിച്ചു അറിവില്ലാത്ത ദൈവ ജനം കുഴികളിൽ നിരന്തരമായി വീഴുകയും ചെയ്യും. അതിനാൽ തന്നെ വളരെ തുച്ഛമായ വിലക്ക് വാങ്ങിയും നികുതിയിനത്തിൽ നിർബന്ധപൂർവം പിടിച്ചു പറിച്ചും സൃഷ്ടിച്ചെടുത്തതാണ് ധാന്യ കലവറകൾ എല്ലാം. എന്നാൽ ക്ഷാമം കഠിനമായി, ദൈവജനം തങ്ങളുടെ കൈകളിലുള്ള ധനവുമായി നാഗരികനെ സമീപിച്ചപ്പോൾ എന്ത് സംഭവിച്ചു എന്ന് നോക്കുക. ജൈവ വ്യവസ്ഥിതിയിലെ ഉത്പന്നങ്ങൾ നാഗരികരുടെ കൈകളിൽ എത്തിയപ്പോൾ അതിൻ്റെ വില ക്രമാതീതമായി അവർ വർധിപ്പിച്ചു. തങ്ങളുടെ കയ്യിൽ നിന്നും ക്ഷേമകാലത്തു വളരെ നിസ്സാര വിലക്ക് വാങ്ങിക്കൊണ്ടു പോയ ധാന്യങ്ങൾ ക്ഷാമകാലത്തു തിരിച്ചു വാങ്ങുവാൻ ചെന്നപ്പോൾ ദൈവജനം ഒന്നു മനസ്സിലാക്കി. തങ്ങൾ നേരിടുന്നത് ദൈവ നീതി അല്ല എന്നുള്ളത്. ഇന്ന് നമുക്ക് ചുറ്റും നിരന്തരം സംഭവിക്കുന്നതും ഇത് തന്നെയാണ്. അടിസ്ഥാന വിഭവങ്ങൾ ജൈവ വ്യവസ്ഥിതിയിൽ നിന്നും  നഗരവ്യവസ്ഥിതിയിലേക്കു ആവാഹിക്കപ്പെടുമ്പോൾ അതിൻ്റെ  വില ക്രമാതീതമായി തുഛീകരിക്കപ്പെടുന്നു. എന്നാൽ അതെ വിഭവങ്ങൾ തിരിച്ചു വരുമ്പോൾ അതിനുള്ള വില ക്രമാതീതമായി ഊതി വീർപ്പിക്കപ്പെടുന്നു.
ഉദാഹരണത്തിന് ഒരു കൃഷിക്കാരൻ തന്റെ ഉത്പാദനമായ പച്ചക്കറി വിൽക്കുവാൻ ശ്രമിക്കുമ്പോൾ നാഗരികൻ  ചെന്നു വില പേശും. ഓരോ രൂപയ്ക്കും ഓരോ പൈസക്കും വരെ വിലപേശി അതിൻ്റെ  മൂല്യത്തെ വളരെ തുഛീകരിക്കും. ഓരോ നാഗരികനും നിരന്തരമായി ഇത് തന്നെ ആവർത്തിക്കുമ്പോൾ ഭൂമി മനുഷ്യൻ സ്വാഭാവികമായും കരുതും, ഇതുതന്നെയാണ് ഇതിന്റെ മൂല്യം എന്ന്. വിഭവങ്ങൾ സംഭരിച്ചു വക്കുവാനും  സംരക്ഷിക്കുവാനും ഭൂമി മനുഷ്യന് വ്യവസ്ഥിതികൾ ഇല്ലാത്തതിനാലും ഭൂമി മനുഷ്യർക്ക് സംഘടിതമായി വിലപേശാൻ അറിയാത്തതു കൊണ്ടും കളിയിൽ എപ്പോഴും ഭൂമി മനുഷ്യൻ തോൽക്കുകയും ചെയ്യും. എന്നാൽ ഇതേ നഗര മനുഷ്യൻ, നഗര മനുഷ്യരോട് ഇടപെടുമ്പോൾ, വിലപേശൽ നടത്താറില്ല. അത് അവരുടെ പൊതു പെരുമാറ്റ ചട്ടത്തിന് വിരുദ്ധമാണ്.
ഒരു കർഷകനോടു ഒരു കിലോ പച്ചക്കറി ഒരുവർഷം മുഴുവൻ അവൻ അദ്ധ്വാനിച്ചു ഉത്പാദിപ്പിച്ചത് വാങ്ങുമ്പോൾ 20 രൂപ പറഞ്ഞാൽ അതിനു വീണ്ടും വില പേശുന്ന നഗരമനുഷ്യൻ, ഒരു ഹോട്ടലിൽ ചെന്ന് നൂറു ഗ്രാം വരുന്ന പച്ചക്കകറിക്കു നാനൂറു രൂപാ കൊടുക്കേണ്ടി വരുമ്പോഴും (കിലോയ്ക്ക് നാലായിരം രൂപ) അത് അഭിമാനത്തോടേയും വില പേശാതെയും ചെയ്യുന്നു. ഇതു രണ്ടും അവന്റെ പൊതു പെരുമാറ്റ ചട്ടങ്ങളുടെ സ്വഭാവമാണ്. ഇവിടെ ഭൂമി മനുഷ്യന്റെ അദ്ധ്വാനം തുഛീകരിക്കപ്പെടുകയും നഗരമനുഷ്യന്റെ അഭിമാനത്തിലധിഷ്ഠിതമായ സേവനം (service) മഹത്വീകരിക്കപ്പെടുകയും ചെയ്യുന്നു.
ഒരു ഭൂമിമനുഷ്യന്റെ ഒരു സൂര്യ വർഷത്തെ മുഴുവൻ  അദ്ധ്വാനത്തെക്കാളും ആയിരം മടങ്ങു വിലയിടപ്പെടുന്നു ഒരു നഗര മനുഷ്യന്റെ അല്പ നേരത്തെ അദ്ധ്വാനത്തിനു .
മേൽ പറഞ്ഞത് നിരന്തരമായും ആഗോള വ്യാപകമായും നടക്കുന്ന ഒരു ചൂഷണ സംസ്കൃതിയുടെ എടുത്തു കാണിക്കുവാൻ സാധിക്കുന്ന ഒരു ഉദാഹരണം മാത്രം. നഗരമനുഷ്യൻ തന്റെ എല്ലാ ഉത്പന്നങ്ങൾക്കും MRP  അടിച്ചു വയ്ക്കുന്നു. അതിൽ കുറയുമോ എന്ന് ചോദിക്കുന്നത് ആക്ഷേപകരവും പരിഹാസ്യവും പൊതു പെരുമാറ്റസംഹിതയ്ക്ക് നിരക്കാത്തതുമായി ഒരു ക്രമം തന്നെ അവൻ നിർമിച്ചു വച്ചിരിക്കുന്നു. എവിടെ ചെന്ന് ഏതു ഉത്പന്നത്തിനും MRP യിൽ കുറച്ചു തരുമോ എന്ന് ചോദിച്ചാൽ വില്പനയ്ക്ക് നിൽക്കുന്ന ആൾ മാന്യമായ ഉത്തരം തരുന്നതിനു പകരം പരിഹാസത്തോടെയും ആക്ഷേപത്തോടെയുമുള്ള നോട്ടമോ മറുപടിയോ ആയിരിക്കും നൽകുക. അതായത് നാഗരികൻ തന്റെ ഉത്പന്നത്തിനു  നിശ്ചയിച്ചിരിക്കുന്ന വില വളരെ ബഹുമാന പൂർവം ചോദ്യം ചെയ്യാതെ മറ്റുള്ളവരും നാഗരികരും അംഗീകരിക്കണം.
ഇതിൽ നഗരമനുഷ്യർക്കു സന്തോഷമേയുള്ളൂഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ പെരുമാറ്റ സംഹിതയുടെ ഗുണഭോക്താവാണ് (beneficiary) അവൻ. അതിനാൽ അവനു നഷ്ടപ്പെടുന്നത് ഇതേ പ്രവർത്തിയിൽക്കൂടി മറ്റൊരിടത്തു അവൻ കവർന്നെടുക്കും. എന്നാൽ ഭൂമിമനുഷ്യൻ്റെ കാര്യം  അതല്ല. വിധേന ചൂഷണം ചെയ്യപ്പെടുന്ന അവനു കൂട്ടായി ഭവിക്കുന്നത് ദാരിദ്ര്യവും ആത്മഹത്യയും മാത്രം. പട്ടിണി ഇല്ലാതാക്കാനെന്ന വ്യാജേന സർക്കാറുകൾ തറ വില നിശ്ചയിച്ചു വളരെ തറയായി അടിച്ചു മാറ്റുന്ന ഭൂമിമനുഷ്യന്റെ ഉത്പന്നങ്ങൾ കൂടുതൽ നഷ്ടം സഹിച്ചു (subsidy) ഭൂമിമനുഷ്യന്റെ മുൻപിൽവെച്ചുതന്നെ മറ്റുള്ളവർക്ക് സർക്കാർ വെറുതെയോ തുച്ഛമായ വിലക്കോ സർക്കാർ നൽകുന്നു.
അതിനോട് മത്സരിക്കുവാൻ ഒരു ചന്ത സാമ്പത്തിക ശാസ്ത്രത്തിൽ (market economy) ഭൂമി മനുഷ്യന് കഴിയുന്നില്ല. കാരണം കുറഞ്ഞ വില ഭൂമിമനുഷ്യന്റെ ഉത്പാദന ചിലവിനേക്കാൾ ഏറെ താഴെയാണ്. വിലയിൽ ഉത്പന്നങ്ങൾ വിറ്റഴിച്ചാൽ അത് ഭൂമി മനുഷ്യനെ അതിയായ നഷ്ടത്തിലേക്ക് നയിക്കും. ആത്മഹത്യയല്ലാതെ അവനു മറ്റു മാർഗ്ഗങ്ങൾ ഉണ്ടാവുകയുമില്ല.

ഉയർന്ന വിലയിൽ അത് വാങ്ങുവാൻ നഗരമനുഷ്യരും, ആരും തന്നെയും അതിനു തയ്യാറാവുകയുമില്ല. കാരണം അതിലും താഴ്ന്ന വിലയിൽ അതെ ഉത്പന്നം ചന്തയിൽ ലഭ്യവുമാണ്. ഭൂമി മനുഷ്യന്റെ കയ്യിൽ ഭക്ഷണം എന്ന ഉത്പന്നം ധാരാളം ഇരിക്കുമ്പോൾ അവൻ്റെ പട്ടിണി മാറ്റുവാനല്ല പറഞ്ഞ ന്യായവില കേന്ദ്രങ്ങൾ നിലനിൽക്കുന്നത്. ഇതിന്റെ ഉദ്ദേശ്യം നഗര മനുഷ്യന്റെ പട്ടിണി മാറ്റുക എന്നുള്ളത് തന്നെയാണ്. എന്നാൽ നഗര മനുഷ്യന്റെ വ്യാവസായിക ഉത്പന്നങ്ങൾ ഇതുപോലെ ന്യായവിലയ്ക്ക് ഭൂമി മനുഷ്യന് എത്തിച്ചു നൽകുന്നുമില്ല. ഇവിടെയാണ് ഭൂമി മനുഷ്യൻ അഭിമുഖീകരിക്കുന്ന ഭീകരമായ ചതിക്കുഴി. ഭൂമി മനുഷ്യന്റെ വിഭവങ്ങൾ വളരെ തുച്ഛമായ വിലക്ക് നഗര മനുഷ്യന്റെ കയ്യിലേക്ക് ഒഴുകുമ്പോൾ, നഗരമനുഷ്യന്റെ വിഭവങ്ങൾ ഊതിവീർപ്പിച്ച വിലയ്ക്ക്, ഭൂമിമനുഷ്യനേക്കാളും വലിയ വിലക്ക്, തിരിച്ചു ഗ്രാമങ്ങളിലേക്കു ഒഴുകുന്നു. മനുഷ്യന്റ ഏറ്റവും അവശ്യ ഘടകമായ ഭക്ഷണം ഉത്പാദിപ്പിക്കുന്ന കൃഷിയിടങ്ങളുടെ വിലയും ഇത്തരത്തിൽ തന്നെ മനസ്സിലാക്കണം. .........

******************************************************************************************************


അടിമകളെ  സൃഷ്ടിക്കുന്ന രാജ്യ വ്യവസ്ഥിതി
..............അഡ്വ. .സി .ഫിലിപ്പ് 
അദ്ധ്യായം-5
ഉല്പത്തി 47-)o അദ്ധ്യായം 13-)o വാക്യത്തിൽ പറയുന്നു: "എന്നാൽ ക്ഷാമം ഏറ്റവും കഠിനമായിരുന്നതുകൊണ്ട് ദേശത്തെങ്ങും ആഹാരം ഇല്ലാതെയായി."  മിസ്രയിമ്യാ ദേശവും കനാൻ ദേശവും ക്ഷാമം കൊണ്ട് വലഞ്ഞു. മുൻ പറഞ്ഞ സാമ്പത്തിക ക്രമത്തിൽ നിന്നും ഒന്ന് മനസ്സിലാക്കാക്കുവാൻ സാധിക്കും. അതായത് ഭൂമി മനുഷ്യരുടെ വിഭവങ്ങൾ മുഴുവൻ നഗരത്തിൽ അടിഞ്ഞു കൂടി. അതായത് സാധാരണ ജനങ്ങൾ മുൻവർഷങ്ങൾ ഉത്പാദിപ്പിച്ച ഭക്ഷ്യ വസ്തുക്കൾ അവർ അന്നന്ന് ഭക്ഷിച്ചതിലും അധികമുള്ളതു ഫറവോന്റെ അധീശത്വത്തിലായി. അധീശ്വത്വം സ്ഥാപിച്ചെടുക്കുന്നതു തീർച്ചയായും മൂന്നു അടിസ്ഥാനങ്ങൾ ഉപയോഗിച്ചാവാം.
1) ഏഴു വർഷങ്ങളിൽ സുഭിക്ഷിത അനുഭവിക്കുമ്പോൾ, വരുന്ന ഏഴു വർഷങ്ങളിൽ ക്ഷാമം അനുഭവിക്കേണ്ടി വരുമെന്നുള്ള ഭയപ്പെടുത്തൽ. അതിനായി യോസേഫ് സ്ഥിതിവിവര കണക്കുകൾ വ്യക്തമായി ശേഖരിക്കുന്നു. ഓരോ കുടുംബത്തിനും എത്ര ആവശ്യമുണ്ടെന്നും എത്ര അവർ ഉല്പാദിപ്പിച്ചുവെന്നും രണ്ടു അളവുകോലുകളുടെയും വ്യത്യാസമായി എത്ര അധികം വരുന്നു എന്നും വ്യക്തമായി പഠിക്കുന്നു. അധിക ഉത്പാദനം ഭക്ഷ്യസംഭരണമായി ഏറ്റെടുക്കുന്നു. ഇവിടെ ജനങ്ങൾക്കു ലഭിക്കുന്ന പ്രതീക്ഷ (promise) തീർച്ചയായും ക്ഷാമകാലത്തു രാജാവു തങ്ങളെ കൈവിടുകയുമില്ല, ഉപേക്ഷിക്കുകയുമില്ല എന്നുള്ളതാണ്. ഒരു ഉറപ്പിന്റെ അടിസ്ഥാനത്തിലായിരിക്കണം ധാന്യങ്ങൾ ഉത്പാദകരുടെ കയ്യിൽ നിന്നും പാണ്ടിക ശാലകളിലേക്കു മാറ്റപ്പെട്ടതു.
2) രാജ്യത്തു ഉത്പാദനം കുമിഞ്ഞു കൂടിയപ്പോൾ നികുതിയും അതിനോടൊപ്പം വർധിച്ചിരിക്കും. കൂടുതൽ ഉത്പാദനം ലഭിക്കുമ്പോൾ നികുതി കൂട്ടിയാൽ രാജ്യ വ്യവസ്ഥിതിക്കും രാജാവിനും എതിർപ്പു നേരിടേണ്ടി വരികയില്ല. ഏഴു വർഷം  അത് നടപ്പാക്കി കഴിഞ്ഞാൽ അടുത്ത ക്ഷാമകാലത്തു ആരാണ് മുതിരുക, രാജാവിനോട് നികുതി ഇളവ് ആവശ്യപ്പെടുവാൻ? അത്രയും നികുതി ഒരു ശീലമായി കഴിഞ്ഞിരിക്കും അപ്പോഴേക്കും. ധന്യ ശേഖരത്തിൽ ഒരു ഭാഗം നികുതി ആയി പിഴിഞ്ഞെടുത്ത് തന്നെയായിരിക്കണം.
3) ഇനിയും ബാക്കിയായി ജനങ്ങളുടെ ഇടയിൽ നിലനിൽക്കുന്ന അധിക ഉത്പാദനം വളരെ തുച്ഛമായ തറവിലയിട്ടു രാജ്യം അളന്നു വാങ്ങിയിരിക്കും. ഇന്ന് നമ്മുടെ നാട്ടിലെ ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യ (Food Corporation of India) യും ഇതു തന്നെയാണ് ചെയ്യുന്നത്. നിർബന്ധിത സംഭരണം, തറവിലയിൽ. ഓർക്കുക, നാഗരികന്റെ ഉൽപ്പന്നത്തിന് MRP യും ഭൂമി മനുഷ്യന്റെ ഉത്പന്നത്തിനു തറവിലയും.പക്ഷേ ഏതാണ് ജീവിതത്തിനു അത്യന്താപേക്ഷിതം?
രീതിയിൽ ഫറവോന്റെ ഭണ്ടാര ഗൃഹങ്ങളിലും പാണ്ടികശാലകളിലും ഭക്ഷ്യവസ്തുക്കൾ കുമിഞ്ഞുകൂടി. ഉല്പത്തി 47-) അധ്യായം 14-) വാക്യത്തിലേക്കു നോക്കുക: "ജനങ്ങൾ വാങ്ങിയ ധാന്യത്തിനു വിലയായി യോസേഫ് മിസ്രയീം ദേശത്തും കനാൻ ദേശത്തുമുള്ള പണമൊക്കെയേയും ശേഖരിച്ചു."  പണം യോസേഫ് ഫറവോന്റെ ഗൃഹത്തിൽ കൊണ്ടുവന്നു. വളരെ വിശ്വസ്തതയോടെ ഒരു നയാപൈസയുടെ അഴിമതിയും കാണിക്കാതെ യോസേഫ് ഫറവോന് വേണ്ടി രാജ്യസേവനം ചെയ്യുന്നു. ജനങ്ങളെ പട്ടിണിയിൽ നിന്നും രക്ഷിക്കുന്നു. പക്ഷേ യോസേഫിന്റെ വിധേയത്വം ദൈവത്തോടോ അതോ ഫറവോനോടോ എന്നതാണു കാതലായ പ്രശ്നം. ഇത്രയും ഊർജസ്വലനും നിപുണനും വിജ്ഞാനിയും അഴിമതി രഹിതനും രാജ്യസ്നേഹിയുമായ യോസേഫ് എന്ന ഭരണകർത്താവിനു എവിടെയാണ് പിഴച്ചത്? എവിടെയാണ് യോസേഫിനു പിഴച്ചതും എവിടെയാണ് തെറ്റുപറ്റിയതും


ആമോസ് അത് വീണ്ടും ഓർമ്മപ്പെടുത്തുന്നുണ്ട്: "നിങ്ങൾ കലശങ്ങളിൽ വീഞ്ഞു കുടിക്കുകയും വിശേഷ തൈലം പൂശുകയും ചെയ്യുന്നു; യോസേഫിന്റെ കേടിനെക്കുറിച്ചു വ്യസനിക്കുന്നില്ലതാനും.  അതുകൊണ്ടു അവർ ഇപ്പോൾ പ്രവാസികളിൽ മുമ്പരായി പ്രവാസത്തിലേക്കു പോകും; നിവർന്നു കിടക്കുന്നവരുടെ മദ്യപാനാഘോഷം തീർന്നു പോകും." എന്തായിരുന്നു ജോസെഫിന്റെ കേട്? (ആമോ. 6:6) 



അനീതി ചെയ്യുന്ന ഫറവോനോടു അരുത് എന്ന് പറയുന്ന മോശെയുടെ ശബ്ദമാണ് പ്രവാചക ശബ്ദം. തെറ്റ് ചെയ്ത ദാവീദിനോട് 'അത് നീ തന്നെ' എന്ന് പറഞ്ഞ നാഥാന്റെ ശബ്ദമാണ് പ്രവാചക ശബ്ദം. ഊസിയാവിന്റെയും നെബൂഖദ്നേസറിന്റെയും മുൻപിൽ തലകുനിക്കാതെയിരുന്ന ദാനിയേലിന്റെയും ആമോസിന്റെയും പ്രവാചക ശബ്ദം ഇവിടെ യോസേഫ് ഉയർത്തുന്നില്ല. ദൈവ നീതിയിൽ നിന്നും ഫറവോനോടു അനീതി നീ ചെയ്യരുത് എന്ന് പറയുവാൻ യോസേഫ് ആലോചിക്കുന്നു പോലുമില്ല. വലിയ അനീതികൾ എന്തെന്ന് ചോദിച്ചേക്കാം.
15-) വാക്യം നോക്കുക. മിശ്രയീം ദേശത്തും കനാൻ ദേശത്തും പണം ഇല്ലാതായപ്പോൾ പണം തീർന്നു പോയി എന്ന് പറഞ്ഞു. അതായത് ഒരു കാര്യം മനസ്സിലാക്കാം. ഭക്ഷ്യ വസ്തുക്കൾ ജനങ്ങളുടെ ഇടയിൽ നിന്നും ശേഖരിക്കുവാൻ നിശ്ചയിച്ചിരുന്ന തറവിലയിൽ അല്ല അത് ജനങ്ങൾക്ക് തിരിച്ചു നൽകിയത്. ക്ഷാമ കാലത്തു പോറ്റിക്കൊള്ളാമെന്നു ഉറപ്പു കൊടുത്തു, ക്ഷേമകാലത്തു ജനങ്ങളിൽനിന്നും ഊറ്റിയെടുത്ത ജൈവസമ്പത്തു ക്ഷാമം വന്നുകഴിഞ്ഞപ്പോൾ ആഭ്യന്തര ചന്തയിലും അന്താരാഷ്ട്ര ചന്തയിലും ഉയർന്ന വിലക്ക് വിറ്റു ഫറവോൻ ധനികനായി മാറി.
  ഭക്ഷ്യ സമ്പത്തു ഫറവോനും അവന്റെ കുടുംബവും അധ്വാനിച്ചുണ്ടാക്കിയതല്ല. ഫറവോന്റെ നിലത്തിലുമല്ല അവ കൃഷി ചെയ്തെടുത്ത്. ഇവിടെ രാജ്യത്തുടനീളമുള്ള ഗ്രാമീണരായ കർഷകർ അതായത് ഭൂമിമനുഷ്യർ ഒരു കൊടിയ ചതിയിൽ പെടുകയായിരുന്നു. ജനങ്ങൾക്ക് നന്മ ചെയ്യാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചതിനു ശേഷം, ജനങ്ങളിൽനിന്നും ജനങ്ങൾക്കുവേണ്ടി ക്ഷേമകാലത്തു ശേഖരിച്ചുവച്ച വിഭവസമ്പത്തു, ക്ഷാമകാലത്തു ജനങ്ങൾക്ക് തന്നെ വിറ്റു , അന്യായ ലാഭമുണ്ടാക്കുന്ന ഒരു രാജ്യവ്യവസ്ഥിതിയായി മാറ്റി ഈജിപ്തിനെ. (A dictatorship established in the name and promise of benevolence eventually turns out to be a most oppressive and  tyrannical dictatorship)  ജനനന്മയുടെ അടിസ്ഥാനത്തിലും ആദർശത്തിലും  പടുത്തുയർത്തപ്പെട്ട സർവാധിപത്യം അത് സ്ഥാപിതമായി കഴിഞ്ഞപ്പോൾ ഏറ്റവും അടിച്ചമർത്തുന്നതും ചൂഷണം ചെയ്യുന്നതുമായ ഒരു സർവാധിപത്യമായി രൂപാന്തരപ്പെടുന്നു.
ഒരേ തലമുറയിൽ പെട്ട ഒരേ വ്യക്തികൾ തന്നെയാണ് രൂപാന്തരം നടപ്പാക്കുന്നത് എന്നത് ഇതിന്റെ ഭീകരത വർധിപ്പിക്കുന്നു. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നിർമ്മിച്ച ചില സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും റോഡുകളിലും "____ എന്ന വ്യക്തിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നിർമ്മിച്ചത്" എന്ന് എഴുതി വയ്ക്കുന്നതുപോലെ ഒരു നീതികെട്ട അടവ് നയമാണിത്. ഒരു ജനപ്രധിനിധിയുടെയും കുടുംബസ്വത്തിൽ നിന്നും എടുത്തതല്ല  സമ്പത്തു. ഇത് ജനങ്ങളുടെ പണം തന്നെയാണ്. ജനങ്ങളുടെ അവകാശം(Right) രാജ്യത്തിൻറെ കയ്യിൽനിന്നും ഔദാര്യമായി(Compassion) വാങ്ങേണ്ടി വരുന്നതിന്റെ ഭീകരതയാണിത്.
ഏഴു വർഷം ധാന്യം രാജ്യത്തിനു വേണ്ടി നൽകിയപ്പോൾ ജനങ്ങൾക്കു ലഭിച്ച പണം മുഴുവൻ വളരെ കുറഞ്ഞ നാളിനുള്ളിൽ തന്നെ അതേ ധാന്യം തിരിച്ചു വാങ്ങുമ്പോൾ തീർന്നുപോയെങ്കിൽ അതേ വിഭവത്തിലെ വിലവ്യത്യാസം മനസ്സിലാക്കാവുന്നതേയുള്ളൂ.ക്ഷാമകാലത്തു കാത്തു രക്ഷിക്കാമെന്നുള്ള ഫറവോന്റെ ഉറപ്പിൽ നിന്നും ഫറവോൻ പിന്നോട്ട് പോയി. ചതിക്ക് യോസേഫ് ആദിയോടന്തം   പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും വളരെ കഴിവുറ്റ ഭരണാധികാരിയെന്ന നിലയിൽ അവ നടപ്പാക്കുകയും ചെയ്യുന്നു. ക്ഷാമകാലത്തു പോറ്റിക്കൊള്ളാമെന്നു  പറഞ്ഞു, ക്ഷേമകാലത്തു ഉണ്ടാക്കിയ സമ്പത്തു മുഴുവൻ അടിച്ചു മാറ്റുന്നതല്ല ദൈവ നീതി. എന്നാൽ യോസേഫ് അത് സൗകര്യപൂർവം മറന്നു പോകുകയും ദൈവം ഏല്പിച്ച ദൗത്യത്തിൽ നിന്നും വ്യതിചലിക്കുകയും ചെയ്യുന്നു. ഇവിടെയാണ് വാക്കു മാറാത്തവൻ എന്ന ദൈവത്തിനുള്ള വിശേഷണം നാം മനസ്സിലാക്കേണ്ടത്. "വാക്കു മാറാത്തവൻ ഹാ! എത്ര നല്ലവൻ; ഇന്നും എന്നും കൂടെയുള്ളവൻ". എന്നാൽ വാക്കു മാറാത്തവനായ ദൈവത്താൽ നിയോഗിക്കപെട്ടവനായ യോസേഫ് വാക്കു മാറുന്ന ഫറവോന്റെ പിണയാളായി മാറി. ദൈവത്തോടുള്ള വിധേയത്വത്തിൽ കൂടുതൽ വിധേയത്വം ഫറവോനോടു യോസേഫ് കാണിക്കുന്നു.

******************************************************************************************************



അടിമകളെ  സൃഷ്ടിക്കുന്ന രാജ്യ വ്യവസ്ഥിതി
..............അഡ്വ. .സി .ഫിലിപ്പ് 
അദ്ധ്യായം-6
വളരെ കുറച്ചു നാളുകൾ കൊണ്ട് തന്നെ രാജ്യ നിർമിതമായ ധനം ദേശത്തു ഇല്ലാതെയാവുന്നു. ഇനിയുമാണ് രാജ്യവ്യവസ്ഥിതിയുടെ അതിക്രൂരവും നീചവുമായ കളികൾ പുറത്തു വരുന്നത്. യോസേഫ് ജനങ്ങളോട് പറയുന്നു: "നിങ്ങളുടെ ആടുമാടുകളെ തരുവിൻ". ആടുമാടുകൾ ഇല്ലാത്ത കർഷകനെ എന്തിനു കൊള്ളാം? ഇവിടെ കർഷകൻ പട്ടിണിയായി എന്ന് മാത്രമല്ല, ഇനിയും എന്നെങ്കിലും ഭൂമി ഫലം തരുവാൻ തുടങ്ങിയാൽ, അന്ന് കൃഷി ചെയ്യുവാൻ ഉള്ള സാധ്യതകളും കൂടെയാണ് ജനങ്ങൾക്ക് നഷ്ടമായത്. നിലം ഉഴുവാനും വിതയ്ക്കുവാനും വളമായി ചാണകം ഉപയോഗിക്കുവാനും കൃഷി ഉപകരണങ്ങളും, അനുബന്ധ സാധനങ്ങളും, ഉത്പന്നങ്ങളും ചാലനം ചെയ്യുവാനും മൃഗസമ്പത്തു കർഷകനു കൂടിയേ തീരൂ. എന്നാൽ അത് എല്ലാം രാജ്യത്തു എല്ലാ ജനങ്ങളുടേയും കയ്യിൽനിന്നും തുടച്ചു മാറ്റി ഫറവോന് എത്തിക്കുവാൻ യോസേഫിനു വേണ്ടി വന്നത് വെറും ഒരു വർഷം.
എത്ര നിപുണനും കാര്യപ്രാപ്തിയുള്ളവനുമായ ഭരണാധികാരി ആയിരുന്നു യോസേഫ് എന്ന് ഇതിൽ നിന്നും മനസിലാക്കാംഎന്നാൽ ഒരു ഭരണാധികാരിക്ക് കഴിവുണ്ടോ ഇല്ലയോ എന്നതിനേക്കാളുപരി ഭരണാധികാരിയുടെ കഴിവുകൾ ആരുടെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടി ഉപയോഗിച്ചു എന്നുള്ളതാണ് ഭരണാധികാരിയെ വിലയിരുത്തുവാൻ ഉപയോഗിക്കേണ്ട അളവുകോൽ. (The yardstick of suitability). കഴിവുണ്ട് എന്നാൽ ഒറ്റ കാരണം കൊണ്ട് ഒരു കള്ളനെ പിടിച്ചു താക്കോൽ ഏല്പിക്കുവാൻ സാധ്യമല്ല.
 പോലീസിനേക്കാൾ കഴിവുള്ള കുറ്റവാളികൾ ലോകത്തു ഉണ്ട് എന്നിരുന്നാലും, കഴിവുണ്ട് എന്ന ഒറ്റ കാരണം കൊണ്ട് കുറ്റവാളിയെ പിടിച്ചു പോലീസ് മേധാവി ആക്കുവാനും സാധിക്കുകയില്ല. ഇത്തരത്തിൽ യോസേഫ് ജനങ്ങളെ ഉപയോഗിച്ചത്, ജനങ്ങളുടെ രക്ഷക്കായിരുന്നുവോ, ശിക്ഷക്കായിരുന്നുവോ? അതിനു ശേഷമുള്ള ക്രമങ്ങളും വൃത്താന്തങ്ങളും പഠിക്കുമ്പോൾ ഇത് കൂടുതൽ വ്യക്തമാകും.
ഉല്പത്തി 7-)o അധ്യായം 18-)o  വാക്യം നോക്കുക: "ഞങ്ങളുടെ പണം ചിലവായി, മൃഗക്കൂട്ടങ്ങളും യജമാനന് ചേർന്നു, ഞങ്ങളുടെ ശരീരങ്ങളും നിലങ്ങളും അല്ലാതെ യജമാനന്റെ മുൻപാകെ ഒന്നും ശേഷിപ്പില്ലാ എന്നുള്ളത് യജമാനനെ ഞങ്ങൾ മറക്കുന്നില്ല". അങ്ങനെ യോസേഫ് ഫറവോനുവേണ്ടി രാജ്യത്തെ ജനങ്ങളുടെ ഭൂമി മുഴുവൻ അവകാശമായി വാങ്ങി. ഒന്നോർക്കുക. ഭൂമിയിൽ ഒരു വർഷം ഉണ്ടായ വിഭവ സമ്പത്തിന്റെ പകുതിയിൽ കുറവ് മാത്രം കൊടുത്താണ് ആജീവനന്തകാലം തലമുറകളായി അനുഭവിക്കേണ്ടിയിരുന്ന ഭൂ സമ്പത്തു ജനങ്ങളിൽ നിന്നും തട്ടിയെടുത്തത്. ഭൂമി ഇരട്ടി വിളവ് തരുന്ന കാലത്തു, അതിന്റെ പകുതി വർഷം ഉപയോഗിക്കുകയും, മറ്റു പകുതി, രാജ്യത്തിന്റെ ഭണ്ഡാരങ്ങളിലേക്കും, കാലവറകളിലേക്കും ശേഖരിച്ചു വക്കുകയും ചെയ്യന്നു. ഒരു പകുതിയിൽ നിന്നുമാണ് , ഇപ്പോൾ ഒരു വർഷത്തേക്ക് ജനങ്ങളുടെ ഭക്ഷണം കൊടുക്കുന്നത്. അതിൽ നിന്നും വിദേശത്തേക്ക് കയറ്റുമതി ചെയ്തതും, രാജ്യത്തിന്റെ ഉദ്യോഗസ്ഥർക്കും പട്ടാളത്തിനും പോലീസിനും കൊടുത്തതും വേറെ പോയിബാക്കിയാണ്, ഇത്രയും ഭൂമി വാങ്ങുവാൻ ഉപയോഗിക്കുന്നത്. നമ്മുടെ നാട്ടിൽ ജൈവ വ്യവസ്ഥിതിയെക്കുറിച്ചു ചില ചർച്ചകൾ ഉയർന്നു വന്നപ്പോൾ, അതിനെ എതിർക്കുവാൻ പുരോഹിതന്മാരും, മഹാപുരോഹിതന്മാരും ചേർന്ന് പ്രചരിപ്പിച്ച ഒരു ന്യായം, മക്കളെ കെട്ടിക്കുവാൻ ഭൂമി വിൽക്കുവാൻ ശ്രമിച്ചാൽ അതിനു വില കിട്ടുകയില്ല  എന്നുള്ളതാണ്അല്ലെങ്കിൽ വില കുറവ് മാത്രം കിട്ടുമെന്നുള്ളതും! ചില സഭാ നേതാക്കന്മാർക്കു അതിൽനിന്നും ലാഭം ഉണ്ടായേക്കാം. ഇവിടെ ഉയർത്തേണ്ട കാതലായ ചോദ്യം, മക്കളെ കെട്ടിക്കുവാനുള്ള ചിലവ് ഭൂമി വിറ്റാണോ കണ്ടത്തേണ്ടത്, അതോ, ഭൂമിയിലെ വിഭവങ്ങൾ വിറ്റു ആണോ കണ്ടെത്തേണ്ടത് എന്നുള്ളതാണ്.
ഭൂമി വിറ്റു  മക്കളെ കെട്ടിച്ചയക്കുമ്പോൾ, അതിനു ശേഷം എങ്ങനെ കുടുംബവും അവരുടെ പിൻ  തലമുറക്കാരും ജീവിക്കും  എന്നുള്ളതിന് സഭകൾ ഒരു മറുപടിയും തരുന്നില്ല. ഫറവോൻ ചെയ്തതുപോലെ തന്നെ സഭയും അവരെ സംരക്ഷിക്കുമോ? അതോ അടിമകൾ ആക്കുമോ? ഭൂമി ഒരു വിഭവം മാത്രം അല്ല എന്നും, വിഭവങ്ങളുടെ നിരന്തരമായ കാലവറയാണെന്നുമുള്ള സത്യം ഭൂമിമക്കളിൽ നിന്നും മറച്ചുവയ്ക്കപ്പെടുന്നു. ഭൂമിയിൽ   നിന്നും ഒരു വർഷം ലഭിക്കുന്നതിന്റെ പകുതി വിഭവങ്ങൾ കൊടുത്തു, ഭൂമി മുഴുവൻ നിത്യമായി കൈവശപ്പെടുത്തുന്നവൻ ജനങ്ങളോടു ചെയ്യുന്ന അനീതിയും ക്രൂരതയും ദൈവ നീതിക്കു നിരക്കാത്തതാണ്. മക്കളെ കെട്ടിക്കുവാൻ ഭൂമി വിൽക്കുവാൻ പ്രോത്സാഹിപിപ്പിക്കുന്ന സഭയുടെ തലപ്പത്തിരിക്കുന്നവർ, തന്നെയാവും അവ വാങ്ങിക്കൂട്ടുന്നതുംആർഭാടരഹിതവും ചിലവു കുറഞ്ഞതുമായ വിവാഹം നടത്തുവാൻ ജനങ്ങളെ ആഹ്വാനം ചെയ്യുകയും പഠിപ്പിക്കുകയും ചെയുന്നതതാണോ, അതോ, ഭൂമി വിറ്റു മക്കളെ കെട്ടിക്കുവാൻ ആഹ്വാനം ചെയ്യുന്നതതാണോ, ദൈവനീതിയിൽ വസിക്കുന്ന സഭാനേതൃത്വം ചെയ്യേണ്ടത്? തങ്ങളുടെ സഭാംഗങ്ങളെ, ഭൂമി വിറ്റു സ്ത്രീധനം കൊടുക്കുവാൻ പ്രോത്സാഹിപ്പിക്കുന്ന പുരോഹിത വർഗ്ഗം, ദൈവത്തിനു വേണ്ടിയാണോ, ഫറവോന് വേണ്ടിയാണോ പൗരോഹിത്യം ചെയ്യുന്നത്?
ക്രിസ്തുവിന്റെ നാമത്തിൽ പുരോഹിതരായവർ യോസേഫിനെപ്പോലെ, ഫറവോന്റെ പുരോഹിതന്മാരായി അധപതിച്ചു എന്നുള്ളതല്ലേ സത്യം? സഭയുടെ ദൗത്യം സ്ത്രീധനം പ്രോത്സാഹിപ്പിക്കുകയാണോ, അതോ അതിനെതിരെ നിലകൊള്ളുകയാണോ? പുരോഹിതന്മാർക്ക് ഇതിന്റെ ആനുകൂല്യം അന്നും, ഇന്നും, എന്നും ലഭിക്കുന്നുണ്ട്. ഉല്പ.47:22-)o വാക്യം നോക്കുക: "പുരോഹിതന്മാരുടെ നിലം മാത്രം അവൻ വാങ്ങിയില്ല. പുരോഹിതന്മാർക്ക് ഫറവോൻ അവകാശം കല്പിച്ചിരുന്നു. ഫറവോൻ അവർക്കു കൊടുത്ത അവകാശം കൊണ്ട് അവർ ഉപജീവനം കഴിച്ചതിനാൽ അവർ തങ്ങളുടെ നിലം വിറ്റില്ല.” ഇത് പരോപകാരമല്ല, പക്ഷെ പ്രത്യുപകാരമായാണ്. ഫറവോൻ ചെയ്യുന്ന അനീതിക്ക് പുരോഹിത വർഗം ഒത്താശ ചെയ്തു കൊടുക്കുന്നതിനു ലഭിക്കുന്ന നേരിട്ടുള്ള  പ്രത്യുപകാരം. ഇവിടെ രാജ്യവും, മതവും, സഭയും എല്ലാം ഒന്നായി മാറുന്നത്, ഒരേ ഉദ്ദേശ്യത്തോടുകൂടിയാണ്. സാധാരണ ജനങ്ങളെ ചൂഷണം ചെയ്തു ജീവിക്കുക എന്നുള്ള ഏക ഉദ്ദേശ്യം മാത്രമാണിതിനുള്ളത്. അതിനായി പുരോഹിതന്മാർ ദൈവനീതിയെ കാറ്റിൽ പറത്തിക്കളയുന്നു.
ഒരു രാജ്യത്തിനുള്ളിൽ രണ്ടു രാജ്യങ്ങൾ അങ്ങനെ ഉടലെടുക്കുന്നു. വേട്ടക്കാരുടെ ഈജിപ്തും ഇരകളുടെ ഈജിപ്തും. (Of Hunters and Hunted).  നഗര മനുഷ്യൻ വേട്ടക്കാരായി രൂപാന്തരപ്പെടുമ്പോൾ ഭൂമി മനുഷ്യൻ ഇരകളായി  മാറി. ഹാബേൽ--കയീൻ കഥയുടെ തുടർച്ച തന്നെയാണിത്. ജനങ്ങളൊക്കെയും, ഹാബേലിന്റെയും, കായിനിന്റെയും പിന്തലമുറക്കാരല്ല എന്നിരുന്നാലും, ഭൂമിമനുഷ്യർ, നാഗരികാർ എന്നീ വേര്തിരിവിനിടയിൽ അവരുടെ ഗുണങ്ങൾ അതിന്റെ പിന്തുടർച്ച തന്നെയാണ്. വേട്ടക്കാരും ഇരകളും എന്നതായിരിക്കും കൂടുതൽ യോജിക്കുന്ന വേർതിരിവ്. ഇവിടെ ദൈവ ജനം തങ്ങളുടെതന്നെ രാജ്യത്തു പരദേശികൾ ആയി മാറുന്നു. അത് അവരുടെ ദേശം അല്ലാതായി മാറുന്നു. വിത്തിനായി കേഴേണ്ടിവരുന്ന കർഷകന്റെ പരിതാപകരമായ അവസ്ഥയെക്കുറിച്ചു ഒന്ന് ഓർത്തു നോക്കൂ.... കർഷകന് എന്തെല്ലാമാണ് നഷ്ടപെട്ടത്? അവരുടെ ധനം, കന്നുകാലികൾ, വിത്ത്, ഭൂമി, ഉടമസ്ഥാവകാശം, വാസസ്ഥലം, എന്നിങ്ങനെ എല്ലാം തന്നെ നഷ്ടപ്പെടുന്നു. ഇതിനു പകരമായി അവർക്കു ലഭിച്ചത് എന്താണ് എന്ന് കൂടി പഠിക്കുമ്പോൾ മാത്രമേ ചതിക്കുഴിയുടെ ആഴം അറിയുകയുള്ളൂ. പറയുന്ന കർഷക മാധ്യമങ്ങൾ ഉപയോഗിച്ച്, അവരുടെ സ്വന്തം കൃഷിഭൂമിയിൽ  ഇതേ കർഷകർ വിയർപ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ ധാന്യം, അവരുടെ വിശപ്പടക്കുവാൻ വാങ്ങിയതാണ് ഇവയെല്ലാം രാജ്യത്തിന് മുൻപിൽ നഷ്ടപ്പെടുവാൻ കാരണം!
ജങ്ങളുടെ സമ്പത്തു, ജനങ്ങൾക്കു തന്നെ വാങ്ങി കഴിക്കേണ്ടി വരുന്ന ദുരവസ്ഥ. ഇവിടെയാണ് ജനവും രാജ്യവും, അല്ലെങ്കിൽ, ജനതയും രാജ്യ വ്യവസ്ഥിതിയും (People and State)എന്ന വേർതിരിവ് വ്യക്തമായി കാണുവാൻ സാധിക്കുന്നത്. ജനത ഇത് വാങ്ങിയത് തങ്ങളുടെ തന്നെ രാജ്യത്തിനോടായിരുന്നു. ക്ഷേമകാലത്തു, വിഭവങ്ങൾ രാജ്യവ്യവസ്ഥിതി ജനങ്ങളിൽനിന്നുo സംഭരിച്ചപ്പോൾ ജനതയും രാജ്യവ്യവസ്ഥിതിയും എന്ന വേർതിരിവ് വളരെ നീർത്തതായി അവതരിക്കപ്പെട്ടു. എന്നാൽ ക്ഷാമകാലത്തു, അവ തിരിച്ചു തരേണ്ട ഉത്തരവാദിത്തം രാജ്യവ്യവസ്ഥിതിക്കു വന്നുചേർന്നപ്പോൾ, വേർതിരിവ്, വളരെ വലിയ ഒരു കോട്ടമതിലായി രൂപാന്തരപ്പെട്ടു. പ്രത്യേകിച്ചും, അന്തക ജീനുകളുടെ കാലത്തു, വിത്തിനു വേണ്ടി രാജ്യത്തെയും വൻകമ്പനികളെയും ഓരോ പ്രാവശ്യവും ആശ്രയിക്കേണ്ടി വരുന്ന കർഷകന്റെ ഭാവി ഇവിടെ നമുക്ക് നോക്കി കാണാം.വിത്തു കുത്തി ഉണ്ടു കഴിയുമ്പോൾ രാജ്യവ്യവസ്ഥിതിയെ കണ്ണടച്ചു വിശ്വസിച്ച ജനം, പട്ടിണിയിലും അന്ധകാരത്തിലുമായി. ഉല്പ.47:20-)o വാക്യം നോക്കുക: "അങ്ങനെ യോസേഫ് നിലമൊക്കെയും ഫറവോന് വിലക്ക് വാങ്ങി. ക്ഷാമം പ്രബലപ്പെടുക കൊണ്ട്, ജനമെല്ലാം നിലം വിറ്റു, നിലമെല്ലാം ഫറവോനായി." 

**********************************************************************************
അടിമകളെ  സൃഷ്ടിക്കുന്ന രാജ്യ വ്യവസ്ഥിതി
..............അഡ്വ. .സി .ഫിലിപ്പ് 
അദ്ധ്യായം-7
ദേശത്തു കൊടിയ ക്ഷാമം അനുഭവപ്പെടുകയും, ജനമെല്ലാം പട്ടിണിയിൽ ആകുകയും ചെയ്യുന്ന അവസ്ഥയിൽ, ഒരു രാജ്യ വ്യവസ്ഥിതിയുടെ ഏറ്റവും വലിയ ഉത്തരവാദിത്തം എന്താണ്? ജനങ്ങൾക്ക് ആവശ്യമായ ധാന്യം അവർക്കു നൽകി അവരെ സംരക്ഷിക്കുകയോ, അതോ, ധാന്യം കയറ്റുമതി ചെയ്തു കൂടുതൽ ധനം സമ്പാദിക്കുകയോ? ഒരു രാജ്യ വ്യവസ്ഥിതി മനസ്സിലാക്കുവാൻ കുറേക്കൂടി പ്രയാസമുള്ളതിനാൽ ഒരു കുടുംബ വ്യവസ്ഥിതിയെക്കുറിച്ചു ചിന്തിക്കാം. ഒരു കുടുംബം പട്ടിണി അനുഭവിക്കുകയും, പിഞ്ചു കുഞ്ഞുങ്ങൾ അടക്കം എല്ലാവരും ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്ന അവസ്ഥയിൽ, കുടുംബനാഥൻ, കുടുംബത്തിന് വേണ്ട ഭക്ഷ്യ വസ്തുക്കളും ധാന്യങ്ങളും അയൽക്കാർക്ക് വിറ്റു ലാഭമുണ്ടാക്കിയാൽ എന്ത് സംഭവിക്കും?
അയൽക്കാരുടെയും പട്ടിണി മാറേണ്ടേ എന്ന ന്യായത്തിനു ഇവിടെ പ്രസക്തിയുണ്ടോ? ചന്തയിൽ ഇതിനു നല്ല വില കിട്ടുന്ന കാലമായതിനാൽ, നല്ല ഒരു നാളേക്കു വേണ്ടി ധനം സമ്പാദിക്കുവാൻ ഇത് വിറ്റെ തീരൂ എന്ന ന്യായം, ന്യായമായി നിലനിൽക്കുമോ, അന്യായമായി തീരുമോ? കുടുംബം പട്ടിണിയിൽ ആവുമ്പോൾ, ഭക്ഷ്യസമ്പത്തു പുറത്തേക്കു ഒഴുകണമോ, അതോ അകത്തേക്ക് ഒഴുകണമോ? ഒരു രാജ്യ വ്യവസ്ഥിതിയും ഇതിന്റെ വലിയ ഒരു ഉദാഹരണം മാത്രമാണ്. ഇവിടെ മിസ്രയിജനത്തിന്റെ കയ്യിൽ നിന്നും ലഭിച്ച ധാന്യം, കനാൻ ദേശത്തേക്കു കയറ്റി അയച്ചു യോസേഫ് കച്ചവടത്തിന്റെ ലാഭം അനേകം മടങ്ങായി മാറ്റുന്നു. ജനങ്ങളെ സംബന്ധിച്ചു ഇത് കള്ളനെ കാവൽ ഏല്പിച്ചത് പോലെ ആയി. തങ്ങളുടെ ഭക്ഷ്യ ധാന്യങ്ങൾ സൂക്ഷിക്കുവാനായി ട്രസ്റ്റീ ആയി അധികാരപ്പെടുത്തി ഏൽപ്പിക്കപ്പെട്ട യോസേഫ് തന്റെ കൈവശം വന്നു ചേർന്ന ധാന്യങ്ങൾ പുറരാജ്യത്തേയ്ക്ക് കയറ്റി അയച്ചു ലാഭമുണ്ടാക്കി. 47-)o അധ്യായത്തിന്റെ 13,14,15 വാക്യങ്ങൾ ഇത് വ്യക്തമാക്കുന്നു. കനാന്യർ തങ്ങളുടെ സമ്പത്തു കൊടുത്തു ധാന്യം വാങ്ങിക്കുന്നു.  15 -)o  വാക്യത്തിൽ നിന്നും മനസ്സിലാക്കേണ്ടത്, അവർ അതിനു അപ്പുറമായി ഒന്നും വിൽക്കുന്നില്ല എന്നുള്ളതാണ്. ഒരു പക്ഷെ സുഭിക്ഷിത അല്പം കുറച്ചു ജീവിക്കുവാൻ ആ ക്ഷാമം കാലത്തു കനാന്യർ ശീലിച്ചിരിക്കും. ഏതായാലും അവരുടെ പിന്തലമുറക്കാർക്ക്‌ അടിമവേല ചെയ്യേണ്ടി വരുന്നില്ല. കനാന്യർ തങ്ങൾക്കു ദൈവം തന്ന വിഭവവസമ്പത്തായ ആടുമാടുകളും, വിത്തും, കൃഷിയിടങ്ങളും എല്ലാം, പിന്തലമുറക്കാരെക്കൂടി ഓർത്തുകൊണ്ട് മിതമായി വ്യയം ചെയ്തു എന്ന് വേണം കരുതുവാൻ. എന്നാൽ പിന്തലമുറക്കാരുടെ അവകാശങ്ങൾ കൂടി വിറ്റു കടമെടുത്തു, അന്നന്നിന്റെ ആർത്തിയിലും ആർഭാടത്തിലും ജീവിച്ച മിസ്രയി൦ ജനതയുടെ പിന്തലമുറക്കാർ അടിമകളായി എന്നുള്ളതാണ് ചരിത്ര വസ്തുത

ഈ ജീവിത ശൈലിയെയും അതിന്റെ ഭവിഷ്യത്തുകളെയും ആമോസ് വളരെ നിശിതമായ ഭാഷയിൽ വിമർശിക്കുന്നുണ്ട്. (അമോ.6 -)o  അധ്യായം)


ഇന്നും, ലോക ബാങ്കിൽ നിന്നും, വിദേശ രാജ്യങ്ങളിൽ നിന്നും, അന്താരാഷ്ട്ര നാണ്യ നിധിയിൽ നിന്നും എല്ലാം കടം വാങ്ങി വരും തലമുറകളുടെ അവകാശങ്ങൾ വിറ്റു, ഇന്നിന്റെ ജീവിതം നാം ആർഭാടമാക്കുമ്പോൾ, ദൈവത്തിന്റെ ഈ ഓർമ്മപ്പെടുത്തൽ നിരാകരിക്കാൻ ആവില്ല.
ചരിത്രം പഠിക്കുന്നതിനാൽ നമ്മുട ഉത്തരവാദിത്തം തീരുന്നില്ല. ചരിത്രത്തിൽ നിന്നും ആണു പഠിക്കേണ്ടത്. അതുപോലെ തന്നെ വേദപുസ്തകത്തിൽ നിന്നും ആണ് പഠിക്കേണ്ടത്, വേദപുസ്തകമല്ല. വേദപുസ്തകമെന്നത്, വെറുതെ വായിക്കുവാനും പഠിക്കുവാനും മാത്രമുള്ള ഒരു കഥാപുസ്തക൦ അല്ല. ജീവിതത്തിന്റെ അനുഭവമായി മാറേണ്ട ജീവിക്കുന്ന പുസ്തകമാണ്. വലിയ അനുഭവങ്ങളിൽനിന്നുമാണ് മോശെയുടെ ന്യായപ്രമാണം ഉയർത്തെഴുന്നേൽക്കുന്നതു. ഭൂമി ജന്മം വിൽക്കരുതെന്നും, പാട്ടാവകാശം മാത്രമേ കൈമാറ്റാപ്പെടുവാൻ പാടുള്ളൂവെന്നും, യോവേൽ സംവത്സരത്തിൽ, 50-)o വർഷം, കൈവശാവകാശം, അതിന്റെ ഉടമസ്ഥാവകാശം ഉള്ള ആളിലേക്കു, തിരിച്ചു പോകണമെന്നും, പരദേശികളെ കരുണയോടെ കാണണം എന്നും മറ്റുമുള്ള യഹൂദ ന്യായപ്രമാണ നിയമങ്ങൾ പശ്ചാത്തലത്തിൽ വേണം പഠിക്കുവാൻ. ഒരു തലമുറയുടെയും കടബാധ്യതയിൽ, അടുത്ത തലമുറ അടിമകൾ ആക്കപ്പെടുവാൻ പാടില്ല എന്നുള്ളത് എത്ര മനോഹരമായ ദൈവഹിതമാണ്!   ഭാവി തലമുറയുടെ അവകാശങ്ങൾ വിറ്റു തുലക്കുവാനും, നശിപ്പിക്കുവാനും, കടബാധ്യത വരുത്തി വക്കുവാനും, ഒരു തലമുറക്കും അവകാശമില്ലെന്നും ഉള്ളതിന്റെ രൂക്ഷമായ ഓർമ്മപ്പെടുത്തൽകൂടിയാണിത്.  
കുത്തൊഴുക്കിന്റെ അടുത്ത ഘട്ടത്തിൽ അവർക്കു സ്വഭവനങ്ങൾ നഷ്ടപ്പെടുന്നു. ഭൗതിക സമ്പത്തു എല്ലാം നഷ്ടപ്പെട്ട ഒരു ജനതയ്ക്കു തങ്ങളുടെ ശരീരങ്ങളുടെ സംരക്ഷണവും അങ്ങനെ ഇല്ലാതെയായി. ഇതിന്റെ അടുത്ത ഘട്ടമെന്ന നിലയിൽ, അവരുടെ സാമൂഹിക അടിത്തറയും ഇല്ലാതാവുന്നു. ഉല്പ.47:21-)o  വാക്യം നോക്കുക. ഗ്രാമങ്ങളിൽ, പരസ്പരം അറിഞ്ഞും, സ്നേഹിച്ചും, കരുതിയും, പങ്കുവച്ചും കഴിഞ്ഞിരുന്നവർക്കു അവരുടെ സാമൂഹിക ക്രമം നഷ്ടപ്പെടുന്നു. "ജനങ്ങളെയോ, അവൻ മിസ്രയിദേശത്തിന്റെ അറ്റം മുതൽ അറ്റം വരെ പട്ടണങ്ങളിലേക്കു കുടി നീക്കിപാർപ്പിച്ചു."   പട്ടണങ്ങളിൽ അവർ ആൾക്കൂട്ടത്തിൽ തനിയെ ആയി മാറി. വ്യക്തികൾക്കും അടിസ്ഥാന സമൂഹങ്ങൾക്കും ഉണ്ടായിരുന്ന തനിമ, (identity) നഷ്ടപ്പെട്ടു. ഇന്ന്, അവർ വെറും എണ്ണങ്ങൾ മാത്രമാണ്-സ്ഥിതിവിവര കണക്കിലെ മറ്റൊരു സംഖ്യ . എല്ലാവരെയും എണ്ണിത്തിട്ടപ്പെടുത്തി, തലവരി നമ്പറും നല്കിയിരിക്കും, യോസേഫ്അല്ലെങ്കിൽ ജനതയെ എങ്ങനെ നിയന്ത്രിക്കുവാൻഇനിയും എന്തുണ്ട് ബാക്കി? ക്ഷാമം തുടരുകയാണ്.
ഇനിയും രാജ്യത്തു ക്ഷേമം തിരിച്ചു വന്നാലും, ജനങ്ങൾക്ക് ക്ഷേമം അന്യമാണ്. ക്ഷേമ കാലം ഇനി ഭാവിയുടെ പ്രത്യാശയല്ല , മറിച്ചു, അത് ഭൂതകാലത്തിന്റെ, കണ്ണീരിൽ അലിഞ്ഞു ചേർന്നിരിക്കുന്ന ഓർമപ്പെടുത്തൽ മാത്രമാവുന്നു.   ഗുഹാമുഖത്തു ഇനി വെളിച്ചം ബാക്കിയില്ല. ഇനിയും ബാക്കിയുള്ളത് ജനതയുടെ ശരീരം മാത്രമായാണ്. ഉല്പ.47:25-)o  വാക്യം നോക്കുക. "ഞങ്ങൾ ഫറവോന് അടിമകൾ ആയിക്കൊള്ളാം എന്ന് പറഞ്ഞു."    യോസേഫ് അവസരവും പരമാവധി ഉപയോഗപ്പെടുത്തി, അവരുടെ ശരീരങ്ങളും വാങ്ങി, അവരെ അടിമകളും, ഊഴിയ വേലക്കാരും ആക്കി മാറ്റുന്നു. മിസ്രയിമിൽ അടിമവ്യവസ്ഥിതി സൃഷ്ടിച്ചെടുത്തതിന്റെയും, സ്ഥാപിച്ചെടുത്തതിന്റെയും, പൂർണ്ണ ഉത്തരവാദിത്ത രീതിയിൽ യോസേഫിൽ നിക്ഷിപ്തമായിരിയ്ക്കുന്നു.
ജനങ്ങളുടെ ഉടമസ്ഥാവകാശത്തിലുള്ള വിഭവങ്ങൾക്കു, കാവൽക്കാരായിരുന്ന  ഫറവോനും യോസെഫുo  അത് തിരിച്ചു ജനങ്ങൾക്കു തന്നെ വിറ്റിട്ടു , ക്രൂരമായ ലാഭം ഉണ്ടാക്കിയതും, അതിനു ചാഞ്ഞും, ചരിഞ്ഞും, ഒളിഞ്ഞും, തെളിഞ്ഞും ഒത്താശ ചെയ്ത പുരോഹിത വർഗ്ഗം ക്രൂര ലാഭത്തിന്റെയും അനീതിയുടെയും കൂട്ടുപങ്കാളികൾ ആയതും, ക്രൂരതയെയും അനീതിയെയും സംഘം ചേർന്ന് ചെറുത്തു തോൽപിക്കുവാൻ സാധാരണ ജനങ്ങൾക്ക് ത്രാണിയില്ലാത്ത പോയതും എല്ലാം ചേർന്നാണ്, മിസ്രയിo ദേശത്തിലെ അടിമകളെ സൃഷ്ടിച്ചതും, ഉടമകളെ നിലനിർത്തിയതും. 
ഏഴു വർഷം കൊണ്ടു , ഏഴു ഘട്ടമായിട്ടാണ് ഇത് സാധിച്ചത്. ആദ്യം ധന സമ്പത്തിൽ തുടങ്ങി, മൃഗ സമ്പത്തു, വിത്ത്, കൃഷിഭൂമി, ഭവനങ്ങൾ, ഗ്രാമങ്ങളും സാമൂഹിക വ്യവസ്ഥിതികളും, എന്ന് വേണ്ടാ , ജനങ്ങളുടെ ശരീരങ്ങളെത്തന്നെയും ഫറോവോണ് വേണ്ടി യോസേഫ് വാങ്ങുന്നു.ദൈവത്തിന്റെ സഹായ ഹസ്തവും മോശെയെന്ന ന്യായാധിപനും പ്രവാചകനുമായ  വിശ്വസ്ത നേതാവിൻ്റെ അജപാലനവും ഉണ്ടായിരുന്നിട്ടു കൂടി, നാനൂറ്റിനാല്പതു സംവത്സരങ്ങൾ വേണ്ടി വന്നു, ഏഴു വർഷം കൊണ്ടിറങ്ങിയ ചതിക്കുഴിയിൽ നിന്നും കരകയറുവാൻ. അതിൽ നിന്നും മനസ്സിലാക്കാം ചതിക്കുഴിയുടെ ആഴവും പരപ്പും.

******************************************************************************************************
അടിമകളെ  സൃഷ്ടിക്കുന്ന രാജ്യ വ്യവസ്ഥിതി
..............അഡ്വ. .സി .ഫിലിപ്പ് 
അദ്ധ്യായം-8
തങ്ങളുടെ വരും തലമുറകൾക്കായി  അനീതിയുടെ സമ്പത്തു സ്വരുക്കൂട്ടി വയ്ക്കുന്ന അധികാര വർഗ്ഗത്തിന്റെ സ്വാർത്ഥ ദാർശനികതയ്ക്കുള്ള ഉത്തരമാണു  ഇസ്രായേൽ ജനതയുടെ അടിമത്തം. ഇവിടെ യോസേഫ്, ദൈവം കൊടുത്ത അധികാരം ഉപയോഗിച്ചു ജനങ്ങളെ ചൂഷണം ചെയ്തതു രാജകീയ പ്രീതി സമ്പാദിക്കുവാനാണ്. അതിൽ യോസേഫ് പൂർണമായി വിജയിക്കുകയും ചെയ്തു. ദൈവത്താൽ നിയോഗിക്കപ്പെട്ട യോസേഫ് തനിക്കു കിട്ടിയ അധികാരങ്ങൾ ജനങ്ങളുടെ പൊതുനന്മയ്ക്കു വേണ്ടി ഉപയോഗിക്കുന്നതിനു പകരം, ജനങ്ങളെ ചൂഷണം ചെയ്യുന്നതിനു ഉപയോഗിക്കുന്നു. കൊടിയ ചൂഷണത്തിന്റെയും ചതിക്കുഴിയുടേയും ഫലം ഒരു പരിധി വരെ യോസേഫ്o അനുഭവിക്കുന്നുണ്ട്. ഈ ചൂഷണത്തിന്റെ മറുപടിയെന്നോണമാണു ദൈവം നൽകുന്ന പത്തു കല്പനയിൽ, അന്യന്റെ യാതൊന്നിനെയും മോഹിക്കരുത് എന്ന് പറയുന്നത്. അതിൽ അന്യന്റെ അധ്വാനവും ഉൾപ്പെടുന്നു. അന്യന്റെ അധ്വാനത്തെയും അധ്വാന ഫലത്തെയും ചൂഷണം ചെയ്യുന്നവൻ ഈ കല്പനയുടെ ലംഘനമാണ് നടത്തുന്നത്.  യോസേഫിന്റെ ജീവിത ശൈലി നോക്കുക. അതിന്റെ ഒരു തലം  ഉല്പത്തി:43 & 44 ആധ്യായങ്ങളിൽ    കാണുവാൻ കഴിയും. തന്റെ രാജ്യവും അതിലെ ജനങ്ങളും കൊടിയ ദാരിദ്ര്യത്തിലും പട്ടിണിയിലും ആയിരുന്ന സമയത്തു, ഇത്രവലിയ ആർഭാടം നയിക്കുവാൻ യോസേഫിനു എങ്ങനെ സാധിച്ചു? ദൈവിക കരുണയുടെ ഒരു അംശം -ദൈവിക സ്നേഹത്തിന്റെ ഒരു നിഴൽ എങ്കിലും യോസേഫിൽ ഉണ്ടായിരുന്നെങ്കിൽ അതു  സാധ്യമാവുമായിരുന്നില്ല.
കഷ്ടതയിൽ കരുണ കാണിക്കുന്ന ദൈവത്താൽ നിയോഗിക്കപെട്ടവൻ, കഷ്ടതയെ മുതലെടുക്കുന്നവനും, കരുണയില്ലാത്ത കഠിന ഹൃദയനുമായി മാറി. അതിന്റെ പ്രതിഫലനമാണ്, മോശെയോടുള്ള വിളിയിൽ ദൈവം കാണിക്കുന്നത്: "എന്റെ ജനത്തിൻ  കരച്ചിൽ ഞാൻ കേട്ടു. എന്റെ ജനത്തിൻ കഷ്ടത ഞാൻ ഇന്ന് കണ്ടു". കരുണയുടെ ഉറവിടമാണ് ദൈവം. കരുണയുടെ ഉപഭോക്താക്കൾ മാത്രം ആയി മാറരുത്, നമ്മൾ വിശ്വാസികൾ. ദൈവം നൽകിയ കരുണ ലോകത്തിനു പകർന്നു നൽകുവാൻ വേണ്ടി വിളിക്കപ്പെട്ടിരിക്കുന്ന രാജകീയ പുരോഹിത വർഗ്ഗവും ശ്രെഷ്ഠ ജനവും ആണ് നമ്മൾ- കാതോലികവും അപ്പോസ്തോലികവുമായ ക്രിസ്തു സഭയുടെ അംഗങ്ങൾ. "നിന്റെ സഹോദരൻ എവിടെ?" (ഉല്പ: 4:9) എന്ന ചോദ്യത്തിൽ നിന്നും വേദപുസ്തകം അത് നമ്മെ പഠിപ്പിക്കുവാൻ തുടങ്ങുന്നുശത്രുക്കളെ  സ്‌നേഹിക്കുവാൻ പഠിപ്പിക്കുന്ന ക്രിസ്തു കരുണയെ വർധിപ്പിക്കുന്നു (മത്താ.5:44 & ലുക്കോ.6:35).    "ഇവർ ചെയ്യുന്നത് എന്ത് എന്ന് അറിയായ്കയാൽ  ഇവരോട് ക്ഷമിക്കേണമേ " (ലുക്കോ.23:34)എന്നുള്ള പ്രാർത്ഥനയിൽ കരുണയുടെ പൂർണ്ണത നമ്മൾ കാണുന്നു.
ദൈവം തന്ന കരുണയെ എങ്ങനെ ലോകത്തിൽ വികസിപ്പിക്കണമെന്നു താലന്തുകളുടെ ഉപമയിൽക്കൂടി ക്രിസ്തു നമ്മെ പഠിപ്പിക്കുന്നുണ്ട്. (മത്താ.25:14-45) ധനകേന്ദ്രികൃത സമൂഹത്തിനു മനസ്സിലാവുന്ന ഭാഷയിൽ ക്രിസ്തു അത് പ്രകാശിപ്പിക്കുന്നു എന്ന് മാത്രം. അല്ലാതെ ധനസമ്പത്തു അന്യായമായി വർധിപ്പിക്കുന്നവർക്കുള്ള ഒരു പുകമറയല്ല ഉപമ. ഉപമയോട് ചേർന്ന് ക്രിസ്തു പറയുന്നത്, ഞാൻ നഗ്നനായിരുന്നു, നിങ്ങൾ എനിക്ക് വസ്ത്രം തന്നില്ല, വിശക്കുന്നവനായിരുന്നു, ഭക്ഷിപ്പാൻ തന്നില്ല എന്നുള്ളതാണ്. ഇത് ഉപമയുടെ തുടർച്ചയാണ്. ചെറിയവരിൽ ഒരുത്തനു ചെയ്തത്...എനിക്കായി ചെയ്തിരിക്കുന്നു എന്നുള്ളത് കരുണയുടെ അനസ്യുതമായ ഒഴുക്കാനാണ്. സഹോദരർ  ദാരിദ്ര്യത്തിലും പട്ടിണിയിലും ആയിരിക്കുമ്പോൾ, അവരെ ഊറ്റി പിഴിഞ്ഞിട്ട് അവരുടെ അധ്വാനത്തെയും, വിഭവങ്ങളെയെയും ക്രൂരമായി ചൂഷണം ചെയ്തു, സ്വയം ആർഭാട ജീവിതം നയിക്കുന്ന അധികാരി എപ്പോഴും, തന്റെ പിൻ തലമുറക്കായി വലിയ സമ്പത്തു കുന്നു കൂട്ടുകയും അവശേഷിപ്പിക്കുകയും ചെയ്യും. മുൻപിലുള്ള സഹോദരനോടു കൃപയും കരുണയും കാണിക്കുവാൻ അറിയാത്തവൻ വരും തലമുറകളോട് കാരുണ്യവാനാകുവാൻ ശ്രമിക്കുന്നു.  
എന്നാൽ ഇങ്ങനെയുള്ള അധികാരികൾ പഠിക്കാതെ പോകുന്ന ചരിത്ര സത്യമുണ്ട്. തന്റെ പിന്തലമുറകൾക്കുവേണ്ടി അനീതി വിതച്ചു ധനം കൊയ്യുമ്പോൾ , കൂടെ കൊയ്യേണ്ടിവരുന്ന അനീതികളെക്കുറിച്ചുള്ള പാഠം!!! അനീതിയുടെ ഉൽപ്പന്നമായ, അധികാരിയുടെ പിന്തലമുറ, കാരുണ്യത്തിന്റെ അല്പം അപ്പക്കഷ്ണം പോലും ആരുമായും പങ്കുവച്ചിട്ടുണ്ടാവില്ല. കാരുണ്യം എന്തെന്ന് അവന്റെ മാതാപിതാക്കൾ അവനെ പഠിപ്പിച്ചിട്ടുമുണ്ടാവില്ല. തന്റെ കുടുംബത്തിന് അപ്പുറത്തേയ്ക്കു ദൈവം അനുഗ്രഹിച്ചരുളിയ കാരുണ്യം പ്രവഹിക്കരുത് എന്ന് നിർബന്ധം പിടിക്കുന്ന മാതാപിതാക്കൾ കുഞ്ഞുങ്ങളെ കാരുണ്യം ഇല്ലാത്ത കഠിന ഹൃദയരായി വളർത്തുന്നു. കാരുണ്യം ഇല്ലാത്ത കഠിന ഹൃദയർക്കു തങ്ങളുട മാതാപിതാക്കളെ വാർദ്ധക്യത്തിൽ തെരുവിലേക്കിറക്കി വിടുന്നതിനു ആരുടേയും അനുമതി ചോദിക്കേണ്ടതില്ല. ദൈവം നൽകിയ കാരുണ്യം സ്വന്തം കുടുംബത്തിന്റെ സ്വാർത്ഥ താല്പര്യത്തിനു മാത്രമായി ഉപയോഗിക്കുകയും, അതിനെ സ്വന്തം കുടുംബത്തിലെ വ്യക്തികൾക്കു മാത്രമായി നിലനിർത്തുകയും ചെയ്യുന്നവരുടെ പിൻതലമുറ, അതിനെ കൂടുതൽ ചുരുക്കി സ്വന്തം താൽപര്യത്തിന് മാത്രമായി ഉപയോഗിക്കുവാൻ  പഠിക്കും. അതിനെ ഫലമാണ്, മക്കളാൽ ഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കൾ. സ്വന്തം മാതാപിതാക്കളോടു കരുണ കാണിക്കുവാൻ മക്കളെ പഠിപ്പിക്കാത്തവർ കരുണയില്ലായ്മ സ്വന്തം മക്കളിൽനിന്നുതന്നെ പതിന്മടങ്ങായി കൊയ്തെടുക്കുന്നതു നിത്യജീവിതത്തിൽ നമ്മൾ കാണുന്നതാണ്.
അയൽക്കാരനോടും  കുടുംബത്തിലെ മറ്റു മുതിർന്നവരോടും  കരുണ പങ്കിടുവാൻ മക്കളെ പഠിപ്പിച്ചിട്ടുള്ള ഒരു മാതാപിതാക്കൾക്കും വാർധക്യത്തിൽ, മക്കളാൽ ത്യജിക്കപ്പെടുന്ന അവസ്ഥ ഉണ്ടാവുകയില്ല-ഇത് ദൈവം നൽകുന്ന ഉറപ്പാണ്. എന്നാൽ ദൈവം നൽകുന്ന കരുണയെ സ്വാർത്ഥതയുടെ കുഴിയിൽ കുഴിച്ചിടുവാൻ മക്കളെ പഠിപ്പിക്കുന്ന മാതാപിതാക്കൾ, മക്കളുടെ മുൻപിൽ അതേ സ്വാർത്ഥതയുടെ ഇരകളായി മാറ്റപ്പെടും. -ഇത് ദൈവത്തിന്റെ ന്യായമാണ്.
ഇനിയും യോസേഫിലേക്കു തിരിച്ചു വരാം. യോസേഫ് ജനങ്ങളെ ചൂഷണം ചെയ്തു നേടിയതെല്ലാം ഫറവോന് കാഴ്ച വയ്ക്കുന്നു. അധികാരത്തിൽക്കൂടെ ഒരു ജനതയെ മുഴുവൻ അടിമകളും ആക്കി. സമയത്തു യോസേഫ് ഒരിക്കലും കരുതുന്നില്ല, താൻ വിതച്ചത് തന്റെ തലമുറകൾ പതിന്മടങ്ങായി കൊയ്യുമെന്ന്. അധികാരത്തിലിരിക്കുന്നവൻ ആർപ്പോടെ അഹങ്കാരം വിതയ്ക്കുമ്പോൾ, വിതയ്ക്കുന്നവൻ എന്നും കരുതുന്നത്, താൻ എന്നും അധികാരത്തിന്റെ ഭാഗം തന്നെ ആയിരിക്കും എന്നുള്ളതാണ്. എന്നാൽ -ഒരു നാൾ വരും- ഒരു നാൾ വരും-   ഒരു നാൾ തീർച്ചയായും വരും- അധികാരിക്ക് അധികാരം വിട്ടൊഴിഞ്ഞു അധികാരങ്ങളെ അഭിമുകീകരിക്കേണ്ടി വരുന്ന അവസ്ഥ. മുൻകാലങ്ങളിൽ ഇതിനു ചിലപ്പോൾ തലമുറകൾ കാത്തിരിക്കേണ്ടിവരുമായിരുന്നു. യോസേഫിന്റെ കാര്യത്തിലും ഇതിനായി ചില തലമുറകൾ കാത്തിരിക്കേണ്ടിവന്നു. യോസേഫ് വിതച്ച അടിമത്തം എന്ന ആശയം ഒരു വലിയ വിളയായി -വ്യാളിയായി- യോസേഫിന്റെ തന്നെ പിന്തലമുറക്കാരെ വിഴുങ്ങുന്നു.


അതിൽനിന്നും ഒന്നും പഠിക്കാത്ത ഇസ്രായേൽ ജനത അത് തന്നെ ആവർത്തിക്കുമെന്നും, അതിനാൽ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നും ഉള്ള ആമോസിന്റെ പ്രവചനം ഇവിടെ വളരെ വിലയേറിയതാണ്.(ആമോ. 6:6)

ലോകാവസാനത്തോളം അധികാരം പിടിച്ചു നിർത്തുവാൻ ഒരു വ്യക്തിക്കും കുടുംബത്തിനും കഴിയുകയില്ല. എന്നെങ്കിലും ഒരു നാൾ അത് വിട്ടൊഴിഞ്ഞു സാധാരണക്കാരനാവുമ്പോൾ, താൻ തന്നെ അധികാരിയായിരുന്നുകൊണ്ടു സംഭരിച്ചുവച്ച അനീതികളുടെ ഭണ്ടാരങ്ങൾ തന്റെ മേൽ ഒരു ഭാരമേറിയ നുകമായി ആഴ്ന്നിറങ്ങുന്നത് പതിയെ മനസ്സിലാകും. അപ്പോഴേക്കും കാലം വളരെ താമസിച്ചു പോയിട്ടുണ്ടാവും- ഇനിയും ഒരു മോചനം? അല്ല-അത് അനുഭവിച്ചു തീർത്തേ മതിയാവൂഅധികാരത്തിലിരിക്കുമ്പോൾ വാരി വലിച്ചു വിതച്ച അനീതികൾ, അധികാരം വിട്ടൊഴിഞ്ഞുള്ള നാളിൽ പത്തും നൂറും മേനിയായി കൊയ്തെടുത്തല്ലേ മതിയാവൂ? ഇവിടെ യോസേഫ് മറ്റുള്ളവർക്കായി വിതച്ച അടിമവേല യോസേഫിന്റെ പിന്തലമുറക്കാർക്കു തന്നെ കൊയ്തെടുക്കേണ്ടിവരുന്നു.
എന്നാൽ ഇന്നത്തെ ലോകത്തിൽ ഒരേ ജീവിത കാലയളവിൽ തന്നെ അത് കൊയ്തെടുക്കുന്നതും നമുക്ക് കാണാം. അനീതി വിതയ്ക്കുന്നവന് നീതി കൊയ്തെടുക്കാനാവില്ല. ഭരണത്തിലിരുന്നു അനീതി വിതയ്ക്കുന്നവന്, പ്രതിപക്ഷത്തിരിക്കുമ്പോൾ അതിന്റെ ഫലം കൊയ്തെടുത്തേ മതിയാവൂ. അനീതി വിതയ്ക്കുന്നവൻ നീതി കൊയ്തെടുത്താൽ അത് തന്നെ ഒരു അനീതിയല്ലേ? സർക്കാരുദ്യോഗസ്ഥനോ, ന്യായാധിപനോ ആയി അനീതി വിധയ്ക്കുന്നവന്, വിരമിക്കലിനു ശേഷം അത് കൊയ്തെടുത്തേ  മതിയാവൂ. മാതാപിതാക്കളായി മക്കളെ സ്വാർത്ഥതയും അനീതിയും പഠിപ്പിക്കുന്നവർക്കു വാർധക്യത്തിൽ മക്കളിൽ നിന്നും അത് കൊയ്തെടുത്തേ  മതിയാവൂ. ഇത്  ദൈവ നീതിയുടെ പ്രതിഫലനമാണ്. അതിനാൽ തന്നെ നീതിയും കാരുണ്യവും പത്തും നൂറും മേനിയായി കൊയ്യണമെങ്കിൽ ഒരു വഴിയേയുള്ളൂ. നിന്റെ യൗവന കാലത്തു നീതിയും, കാരുണ്യവും, സമാധാനവും വിതയ്ക്കുക.  "മുൻപേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ, അതോടുകൂടി ഇവയൊക്കെയും  നിങ്ങൾക്ക്  ലഭിക്കും".....


******************************************************************************************************

അടിമകളെ  സൃഷ്ടിക്കുന്ന രാജ്യ വ്യവസ്ഥിതി
..............അഡ്വ. .സി .ഫിലിപ്പ് 
അദ്ധ്യായം-9
ജനങ്ങളുടെ വിഭവങ്ങളുടെ സൂക്ഷിപ്പുകാരനും ജനങ്ങളുടെ സേവകനുമായി(Servant) നിയോഗിക്കപ്പെട്ട യോസേഫ്, അവയുടെ ഉടമയായി (Master) പെരുമാറുന്നു. എന്നാൽ രാജ്യ വ്യവസ്ഥിതിയുടെ ഉടമസ്ഥതയിൽ നിന്ന (Master) മോശെ ദൈവത്തിന്റെ ജനത്തിന്റെ സേവകൻ (Servant) ആയി മാറി. മത്തായിയുടെ സുവിശേഷം 20-)o  അധ്യായം, 26 , 27 , 28  വാക്യങ്ങൾ ഇതിനോട് ചേർത്ത് വായിക്കേണ്ടിയിരിക്കുന്നു. യോസേഫിനെ ഒരു താരതമ്യ പഠനത്തിനു വിധേയമാക്കേണ്ടത് മോശെയോടാണ്. വെളിപാടു പുസ്തകം 15 -)o  അധ്യായം 3-)o  വാക്യം വരെയും നിരന്തരം പരാമർശിക്കപ്പെടുന്ന വ്യക്തിയാണ് മോശെഇനിയും ലോക വ്യവസ്ഥിതി നിലനിൽക്കുന്നേടത്തോളം കാലം മോശെ ബഹുമാനത്തോടെ മാത്രമേ വീക്ഷിക്കപ്പെടുകയുള്ളൂ.
ഫറവോന്റെ രാജ്യസദസ്സിൽ വളർത്തപ്പെടുകയും സകല അധികാരത്തിലും ആഡംബരത്തിലും നിലനിൽക്കുകയും ചെയ്ത മോശെ അതെല്ലാം ചപ്പും കുപ്പയുമെന്നു എണ്ണിദൈവദാസനായി മാറുന്നു. മോശെ ഇട്ടെറിഞ്ഞു പോന്ന സുഖസസൗകര്യങ്ങളും, പിന്നീട് ഏൽക്കേണ്ടി വരുന്ന കഷ്ടങ്ങളും അതിനു തെളിവാണ്. ഇതാണ് ദൈവ ദാസന്മാരുടെ ജീവിതം. ഫറവോന്റെ മുൻപാകെ ചെന്ന് നിന്നു  ദൈവത്തിന്റെ നീതിക്കുവേണ്ടി വാദിച്ചവനാണ് മോശെ. മോശെയുടെ അടിസ്ഥാന നീതിബോധം കാരണമാണു  ദൈവം മോശെയെ തിരഞ്ഞെടുക്കുന്നത്. ദൈവം മോശെക്കു പ്രത്യക്ഷപ്പെടുന്നതിനു മുൻപും തിരഞ്ഞെടുക്കുന്നതിനു മുൻപും ഉള്ള പ്രവർത്തികൾ ഓർക്കുക
ദൈവം ഏല്പിച്ച ദൗത്യം ദൈവ നീതിക്കു അനുസരണമായി നടപ്പാക്കാതെ ഫറവോന്റെ ദാസനായി മാറുന്ന യോസേഫിൽ നിന്നും ഇത് തികച്ചും വ്യത്യസ്തമാണ്. രാജകൊട്ടാരങ്ങളിലെ സുഖസൗകര്യങ്ങളിലും അധികാരത്തിലും യോസേഫ് ഉന്മത്തനായി വീണു പോയപ്പോൾ ദൈവത്തിന്റെ നീതി മറന്ന് പോയി. അതിനാലാണ് വേദപുസ്തകം ഒരിക്കലും യോസേഫിനെ ഓർമ്മിക്കാത്തതു. യോസേഫിന്റെ അസ്ഥികളാണ് മോശെ ചുമന്നതു . ഇതിനു വെറും വാച്യാർത്ഥത്തിലുള്ളതിലും ആഴത്തിലുള്ള അർത്ഥമുണ്ട്.
യോസേഫ് തന്റെ ജീവിതം കൊണ്ടു ചെയ്തു കൂട്ടിയ അനീതികളുടെ  അസ്ഥിപഞ്ചരങ്ങളാണ്  മോശെക്കു തന്റെ ജീവിതം കൊണ്ടു  ചുമക്കേണ്ടി വന്നത്. (പുറപ്പാട്.13:19).

ഇവിടെ കാതലായി മനസ്സിലാക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. "എൻ്റെ  ജനത്തിൻ കഷ്ടത ഞാൻ ഇന്നു കണ്ടു" എന്ന് ദൈവം പറയുമ്പോൾ, "എൻ്റെ  ജനം" എന്നു  പറയപ്പെടുന്ന അടിമകൾ, അബ്രഹാമിന്റെയും, യിസ്സഹാക്കിന്റെയും യാക്കോബിന്റെയും ജനിതക പാരമ്പര്യത്തിൽ പെടുന്നവർ മാത്രമായിരുന്നില്ലഈജിപ്തിലെ സമ്മിശ്ര ജാതികളായ തദ്ദേശീയരും അടിമകളായി അവിടെ കഴിഞ്ഞു എന്നും, ദൈവം എല്ലാ അടിമകളെയും പരദേശികളെയും തൻ്റെ  ജനം ആയി കരുതി എന്നും ഇതിൽ നിന്നും മനസ്സിലാക്കാം. അതായത് ചൂഷണത്തിനു വിധേയരാകേണ്ടി വരുന്ന ജനത്തെയാണ് ദൈവം എന്റെ ജനം എന്നു വിളിക്കുന്നതു . കഷ്ടത അനുഭവിക്കുന്ന ജനമാണ് ദൈവത്തിന്റെ ജനം.
വേദപുസ്തകത്തിലൂടെ വെളിവാക്കപ്പെടുന്ന ദൈവം വേട്ടക്കാരുടെ ദൈവമല്ല, പിന്നെയോ, വേട്ടയാടപ്പെടുന്നവരുടെ- ഇരകളുടെ-വീണ്ടെടുപ്പുകാരനും രക്ഷകനുമായ   ദൈവമാണു .  

മിസ്രയിമിൽ സംഭവിച്ച തെറ്റുകളുടെ ഒരു തിരുത്തൽ കൂടിയാണ് മോശെയുടെ ന്യായപ്രമാണംമിസ്രയിമിലെ പുരോഹിത വർഗ്ഗം ഭരണവർഗ്ഗത്തോടു ചേർന്നു നിന്നുകൊണ്ട് ഭൂസമ്പത്തു സ്വായത്തമാക്കിക്കിയപ്പോൾ,മോശെ തന്റെ ഗോത്രത്തെ പുരോഹിത വർഗ്ഗമായി നിലനിർത്തുകയും, അവർക്കു ഭൂപ്രദേശത്തെ ഒന്നും തന്നെ അവകാശമായി കൊടുക്കാതിരിക്കുകയും ചെയ്തു. (യോശുവ. 13 :33). അന്യന്റെ അധ്വാനത്തെയും അധ്വാന ഫലത്തെയും  യോസേഫ്റ്o  ഫറവോനും ചേർന്ന്  ചൂഷണം ചെയ്യുമ്പോൾ, ദൈവം നൽകുന്ന കല്പന, അന്യനുള്ള യാതൊന്നിനെയും മോഹിക്കരുത് എന്നുള്ളതാണ്.
അങ്ങനെ ഭൂസമ്പത്തു ഇല്ലാത്തതിനാൽ അവരുടെ പിന്തലമുറക്ക് ഒരു രാജാവിനോടും ചക്രവർത്തിയോടും ദൈവനീതി പ്രസംഗിക്കുന്നതിനു ശങ്കയുണ്ടാവേണ്ടതില്ല. അവർക്കുണ്ടാകേണ്ട വിധേയത്വം യഹോവയോടു മാത്രമായിരുന്നു-രാജ്യത്വത്തോടായിരുന്നില്ല. അത് വേദപുസ്തകത്തിന്റെ തുടർചരിത്രം. എന്നാൽ അതിൽ നിന്നും മിച്ചം ലഭിച്ചത്, യോസേഫ് ഗൃഹത്തെ രണ്ടു ഗോത്രമാക്കി എഫ്രയിമിനും മനേശ്ശെക്കും മോശെ നൽകുന്നു. (Master becoming servant, instead of servant acting like a master.)  

യോസേഫ് തന്റെ അനീതിയാൽ സമ്പന്നനാക്കിയ ഫറവോൻ അതിനാൽ വലിയ സൈന്യബലം നേടി. രഥങ്ങളും ഇരുമ്പു ആയുധങ്ങളും അവൻ സ്വരുക്കൂട്ടിഎന്നാൽ ചരിത്രത്തിന്റെ കുത്തൊഴുക്കിൽ, ദൈവനീതിയുടെ മുൻപിൽ രഥങ്ങളെയും ഇരുമ്പു ആയുധങ്ങളെയും യോസേഫിന്റെ പിന്തലമുറക്കാർക്കു എങ്ങനെ നേരിടേണ്ടി വന്നു എന്നുള്ളതിന്റെ ദൃഷ്ടാന്തം യോശുവ 17 :14  -18 വരെ വായിച്ചാൽ മനസിലാകുംതാൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും എന്നു ക്രിസ്തു പിന്നീടു പറഞ്ഞത് ദൈവ നീതിയുടെ വീണ്ടും വീണ്ടും ഉള്ള ഓർമ്മപ്പെടുത്തലാണ്.
ഒരു കാര്യം കൂടെ ഓർക്കുക. ഇതേ കനാനിലേക്കാണ് യോസേഫ് ക്ഷാമകാലത്തു ധാന്യം കയറ്റുമതി ചെയ്തത്. അങ്ങനെ യോസേഫ് പ്രവാചക ഗണത്തിൽ എണ്ണപ്പെടാതെ പോയി. ഗോത്രത്തലവന്മാരുടെ ഗണത്തിലും യോസേഫിനു സ്ഥാനം നഷ്ടപ്പെടുന്നു.
വേദപുസ്തക ചരിത്രത്തിൽ ഒരു പരിധി വരെ വിസ്മരിക്കപ്പെടുന്ന വ്യക്തിയായി മാറുന്നു യോസേഫ്.
ഇവിടെ അധികാര ഗർവ്വിൽ വാഴുന്നവർ ജീവിച്ചിരിക്കുമ്പോഴും അധികാരം കയ്യിൽ നിൽക്കുമ്പോഴും ചുറ്റും കാണുന്ന മഹത്വപ്പെടുത്തലുകളിൽ ഊറ്റം കൊള്ളേണ്ട എന്നുള്ള ഓർമപ്പെടുത്തലാണ് യോസേഫിന്റെ ജീവിതം. ഗർവ്വത്തിന്റെ അധികാരം വിട്ടൊഴിയുമ്പോൾ ജീവിതവും ആളൊഴിഞ്ഞ, ആരവങ്ങൾ നിലച്ച, ഉത്സവപിറ്റേന്നത്തെ ഉത്സാവപ്പറമ്പായിത്തീരും.  
അന്ത്യന്യായവിധിയിങ്കൽ ഓരോ വ്യക്തിയും അഭിമുഖീകരിക്കേണ്ട ചോദ്യം എത്ര കഴിവു ഉണ്ടായിരുന്നു എന്നുള്ളതും, എത്ര അധികാരം കയ്യാളി എന്നുള്ളതുമല്ല, പിന്നെയോ, ദൈവം നൽകിയ  കഴിവുകളും,അധികാരങ്ങളും ആർക്കുവേണ്ടി ഉപയോഗിച്ചു എന്നുള്ളതാണ്: വേട്ടക്കാർക്കു വേണ്ടിയോ- ഇരകൾക്കുവേണ്ടിയോ?

ഇതു വായിക്കുമ്പോൾ വേട്ടക്കാർ തങ്ങളുടെ ഹൃദയം ഫറവോനെപ്പോലെ കഠിനമാക്കുമെന്നും അറിയാം. അനുതാപവും മനസാന്തരവും അവർക്കു എന്നും അന്യം തന്നെ. അത് ഒട്ടകം സൂചിക്കുഴിയിലൂടെ കടക്കുന്നതിലും കഷ്ടം.
[Author is an advocate in Supreme Court of India. He can be reached out at pradeeparingada@gmail.com----09769110823--- . The above article is available at the following Blog:http://pradeeparingada.blogspot.in/2016/09/josepha-critiquemalayalam.html ]
******************************************************************************************************



തമസോമാ ജ്യോതിർ ഗമായ ;
അസതോ മാ സത് ഗമായ ;
മൃത്യുർ മാ അമൃതം ഗമായ ........



"ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു." 
"ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു. "
"എന്നിൽ  വിശ്വസിച്ചവർ ഒരു നാളും മരിക്കയില്ല."
...ക്രിസ്തു