ശബരിമല
ശബരിമലയിൽ മാത്രമല്ല, മാരാമണ്ണും, മദ്ബഹായിലും, പുലത്തീനിലെ സിംഹാസനത്തിലും, വത്തിക്കാനിലെ സിംഹാസനത്തിലും സ്ത്രീകൾ വരണമെന്ന് തന്നെയാണ് എന്റെ വ്യക്തവും ശക്തവുമായ നിലപാട്. എല്ലാ സംസ്കാരങ്ങളിലും മതങ്ങളിലും നവീകരണം കാലാകാലങ്ങളിൽ ഉണ്ടാവുകതന്നെ വേണം. എന്നാൽ എവിടെ നിന്നാണ് നവീകരണം ആരംഭിക്കേണ്ടത്, ആരാണ് അവ കൊണ്ടുവരേണ്ടത്, ഏത് താത്വിക അടിത്തറയിൽ നിന്നാണ് നവീകരണം ആരംഭിക്കേണ്ടത് എന്നതൊക്കെയാണ് ഇവിടെ ചർച്ച ചെയ്യുവാൻ ആഗ്രഹിക്കുന്നത്.
മലങ്കര സഭയിൽ അബ്രഹാം മല്പാൻ നടപ്പിലാക്കുവാൻ ശ്രമിച്ച നവീകരണം പുറത്തുനിന്നുള്ള അടിച്ചേല്പിയ്ക്കൽ അല്ലായിരുന്നു. പാശ്ചാത്യ യുക്തിയുടെയും വ്യക്തികേന്ദ്രീകൃത സാമൂഹ്യസങ്കല്പത്തിൽ നിന്നും ഉള്ളതായിരുന്നില്ല. പിന്നെയോ സുറിയാനി പൈതൃകത്തിന്റെയും കാനോനിന്റെയും അടിസ്ഥാനത്തിൽ ആയിരുന്നു.
1. Platform of Reformation
ഉണർവുകാലത്ത് കടന്നുകൂടിയ പാശ്ചാത്യ സ്വാധീനമാണ് ക്രിസ്തീയ സഭയിൽ വ്യക്തി കേന്ദ്രീകൃത സുവിശേഷങ്ങൾ, സമൃദ്ധിയുടെ സുവിശേഷം അതിനെ തുടർന്നുണ്ടായ പെന്തക്കോസ്തു സഭകളിലേക്കുള്ള ഒഴുക്ക് എന്നിവയുടെ മൂലകാരണം. അതിനാൽ പാശ്ചാത്യ അധിനിവേശത്തിന്റെ അടിത്തറയിൽ നിന്നുള്ള നവീകരണ ശ്രമങ്ങളെയും ഭാരതത്തിന്റെ സംസ്‌കൃതിയുടെ മൂല്യത്തിൽ നിന്നുള്ള നവീകരണ ശ്രമങ്ങളെയും വേർതിരിച്ച് കാണണം. ആദ്യത്തേത് ഒരു സമൂഹത്തെ എങ്ങനെ അപചയത്തിലേക്ക്, തകർച്ചയിലേക്ക് നയിക്കുമെന്ന് പാശ്ചാത്യ നവീകരണ സഭകളിലും സമൂഹത്തിലും ഇവിടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന യാഥാർഥ്യങ്ങൾ മാത്രം നോക്കിയാൽ മതി.
അയ്യങ്കാളിയും ശ്രീനാരായണഗുരുവും പെരിയാറും നടത്തിയിട്ടുള്ള നവീകരണശ്രമങ്ങൾ ഭാരതീയ സംസ്‌കൃതിയുടെ മൂല്യങ്ങളിൽ അടിയുറച്ചുതന്നെയായിരുന്നു. രാജാറാം മോഹൻറായിയുടെയും ടാഗോറിന്റെയും നവീകരണങ്ങൾ പാശ്ചാത്യ സ്വാധീനത്തിൽ നിന്നും ഉരുത്തിരിഞ്ഞതും അധിനിവേശപരവും ആയിരുന്നു. ഇവ രണ്ടും വേർതിരിച്ചു കാണേണ്ടിയിരിക്കുന്നു.
വ്യക്തിയുടെയും സ്റേറ്റിന്റെയും ഇടയിൽ ഒരു സാമൂഹ്യ സംവിധാനവും അംഗീകരിക്കാത്ത പാശ്ചാത്യ യുക്തി, കുടുംബം, ഗ്രാമം, അയൽക്കൂട്ടം, ഗ്രാമസഭ, മതം എന്നീ സാമൂഹ്യ സംവിധാനങ്ങളെ ഒന്നും തന്നെ അംഗീകരിക്കുകയും അവയുടെ സ്ഥാനം നൽകുകയും ചെയ്യുന്നില്ല. അവയുടെ ഭരണഘടനകൾ എല്ലാം തന്നെ ഈ ഒരു അടിത്തറയിൽ ആണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. വ്യക്തിയുടെ വളർച്ചയിൽ സ്റേറ് മാത്രമാണ് ഇടപെടുക. മാതാപിതാക്കൾക്കോ കുടുംബത്തിനോ മതത്തിനോ അതിൽ ഇടപെടുവാൻ അവകാശമില്ല. എന്നാൽ ഭാരതത്തിലെ ഭരണഘടനാ നിർമ്മാതാക്കൾ ഇവയെയെല്ലാം കണക്കിലെടുത്തുകൊണ്ടാണ് ഇവിടെ പരമാധികാര രാഷ്ട്രനിർമ്മിതി നടത്തിയിട്ടുള്ളത്. സ്റ്റേറ്റിന്റെ ഏജന്റുമാരായ അധ്യാപകർ, കൗൺസിലർമാർ, വക്കീലന്മാർ ആദിയായവർ മാത്രം അംഗീകരിക്കപ്പെടുകയും മാതാപിതാക്കൾ, മതപുരോഹിതൻ, സാമൂഹ്യ നേതാക്കൾ എന്നിവരെയെല്ലാം അവഗണിച്ച ഒരു സാമൂഹ്യനിർമ്മിതിയുടെ ഫലമാണ് കുടുമ്പത്തകർച്ചകളും സ്‌കൂളിൽ പോലും അരങ്ങേറുന്ന വെടിവയ്പുകളും. ഈ അത്യാധുനിക മനഃശാസ്ത്രവും അതിനൂതനമായ സാങ്കേതികമികവുള്ള പ്രൊഫഷണൽ കൗൺസിലിംഗും എല്ലാം ഉണ്ടായിട്ടും ഏന്തേ സ്‌കൂൾ വിദ്യാർത്ഥികളുടെ ഇടയിലെ അക്രമവാസനപോലും നിയന്ത്രിക്കാൻ അവർക്ക് കഴിയുന്നില്ല? മികച്ച കോടതി സംവിധാനവും കൊടികെട്ടിയ വക്കീലന്മാരും ഉണ്ടായിട്ടും ഏന്തേ കുടുംബതർച്ചയും ഡിവോഴ്‌സും വർദ്ധിക്കുന്നു? സ്പെഷ്യലിസ്റ് ഡോക്ടർമാരുടെ എണ്ണം കൂടി വന്നിട്ടും എന്തെ രോഗങ്ങളുടെയും രോഗികളുടെയും എണ്ണം വികസിത രാജ്യങ്ങളിൽ കൂടി വരുന്നു?
ശബരിമല വിഷയത്തിൽ സ്ത്രീ പ്രവേശനത്തിനനുകൂലമായി വാദിച്ചവരും വിധി പറഞ്ഞവരും ഈ അധിനിവേശ യുക്തിയുടെ പശ്ചാത്തലത്തിൽ നിന്നാണ് വിഷയത്തെ നോക്കി കണ്ടത്. അതിന്റെ മറുവശം അറിയണമെങ്കിൽ വനിതാ ജഡ്ജിയുടെ ജഡ്ജ്‌മെന്റ് വായിക്കണം. അവരും പഠനം നടത്തിയിട്ടു തന്നെയാണ് ഇത് എഴുതിവച്ചത്!
2.CORPORATE AGENDA
സ്റ്റേറ്റ് എന്ന് പറഞ്ഞാൽ കോർപ്പറേറ്റ് സംവിധാനത്തിന് പൂർണ നിയന്ത്രണം ഉള്ള ഒരു വ്യവസ്ഥിതി..... അതായത്, കുടുംബ സംവിധാനവും, വ്യക്തി സ്വാതന്ത്ര്യവും എന്തെന്ന് ഈ കോർപ്പറേറ്റ് ഭീമന്മാർ തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്യും.... സ്ത്രീ സ്വാതന്ത്ര്യം എന്ന് ഇവർ നിലവിളിക്കുന്നതിന്റെ അടിത്തറ, അവരുടെ ആവശ്യത്തിന്, കൂടുതൽ തൊഴിലാളിവകളെ, കുറഞ്ഞ കൂലിയിൽ സൃഷ്ടിച്ചെടുക്കുക എന്നുള്ളത് മാത്രമാണ്..... സ്വന്തം ഇഷ്ടപ്രകാരം കുടുംബത്തിൽ സംരക്ഷണത്തിനുള്ളിൽ കഴിയുന്ന സ്ത്രീ സ്വതന്ത്ര അല്ല എന്ന് പഠിപ്പിക്കുവാൻ മറ്റുള്ളവർക്ക് എന്തു അവകാശം ആണുള്ളത്? തൊഴിലെടുക്കുന്ന നഴ്സുമാർക്ക് ശമ്പളം കൂട്ടിക്കൊടുക്കുന്ന കാര്യത്തിൽ ഈ പറഞ്ഞ കോർപ്പറേറ്റ് ഏജന്റമാർക്കു സ്ത്രീ സ്വാതന്ത്ര്യം വേണ്ടായിരുന്നു...... കുടുംബ വ്യവസ്ഥിതിയെ തകർക്കുവാനും, അതിലൂടെ സ്ത്രീയെ കോർപ്പറേറ്റ് ഭീമന്മാരുടെ അടിമകൾ ആക്കി മാറ്റുവാനുമുള്ള എല്ലാ കാര്യങ്ങളിലും സ്ത്രീ വിമോചനം ഈ ആധുനിക ഏജന്റുമാർ കാണും.....
കുടുംബ വ്യവസ്ഥിതിയിൽ പരസ്പര വിശ്വസത്തിൽ അധിഷ്ഠിതമായ ഒരു സംരക്ഷണം അലങ്കാരമായി കാണുന്ന ഭാരതീയ സ്ത്രീകൾ എന്നും കോർപ്പറേറ്റ് വ്യവസ്ഥിതിയുടെ നിയന്ത്രണങ്ങൾക്ക് പുറത്താണ്..... അവരെ, കോർപ്പറേറ്റ് തൊഴിലാളികൾ ആക്കി മാറ്റി ചൂഷണം ചെയ്യണമെങ്കിൽ, ഭാരതത്തിലെ കുടുംബ വ്യവസ്ഥിതി തകർക്കപ്പെടണം..... അതിനെ ആണ് ഇന്ന് കോർപ്പറേറ്റ് ഏജന്റുമാരായ മീഡിയയും രാഷ്ട്രീയ പാർട്ടികളും സ്ത്രീ സ്വാതന്ത്ര്യം എന്ന ഓമനപ്പേരിൽ വിളിക്കുന്നത്......
ചാനൽ ചർച്ചകളിൽ, ഇതുപോലെയുള്ള കോർപ്പറേറ്റ് ഏജന്റുമാരെ നിരത്തിയിരുത്തി, അവർക്കു മാത്രം സംസാരിക്കുവാൻ അവസരം നൽകുകയും, മറ്റുള്ളവരെ വെറും നോക്കുകുത്തികൾ ആയി ഇരുത്തുകയും ചെയ്യുന്ന ഒരു കോർപ്പറേറ്റ് അജണ്ടയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്..
കുടുംബ വ്യവസ്ഥിതിയെ ബഹുമാനിച്ചു, അതിന്റ സംരക്ഷണത്തിനായി തെരുവിൽ ഇറങ്ങിയ ലക്ഷക്കണക്കിന് സ്ത്രീകളുടെ അഭിപ്രായത്തിനും, വികാരങ്ങൾക്കും, സ്വാതന്ത്ര്യത്തിനും, വിശ്വാസങ്ങൾക്കും പുല്ലു വിലപോലും കല്പിക്കിക്കാതിരുന്ന ഈ കോർപ്പറേറ്റ് ഏജൻസികൾ, മല കയറുവാൻ വന്ന നാലു അവിശ്വാസികളുടെ അവകാശങ്ങൾക്കു വേണ്ടി ഘോരഘോരം വാദിച്ചു, അവരുടെ നിലപാടിനെ, ലക്ഷോപലക്ഷം സ്ത്രീകളുടെ നിലപാടിനേക്കാൾ വലിയതാണെന്നു ഊതി വീർപ്പിച്ചതിനു പിന്നിലെ ദുരുദ്ദേശവും, ഗൂഡാലോചനയും, ലക്ഷ്യവും ഇനിയും ജനങ്ങൾ മനസ്സിൽ ആക്കേണ്ടിയിരിക്കുന്നു.....
ഈ കോർപ്പറേറ്റ് അജണ്ട നടപ്പാക്കുന്ന ഏജന്റുമാരിൽ, വിദേശ നിയന്ത്രണത്തിൽ ഉള്ള മീഡിയ ഹൗസ്, കോർപ്പറേറ്റ് ഫണ്ടിങ്ങിൽ നടക്കുന്ന മിഷനറി പ്രവർത്തകർ (എല്ലാവരുമല്ല, ആത്മാർത്ഥമായി സാമൂഹ്യ സേവനം ചെയ്യുന്നവരെ വേർതിരിച്ചു കാണേണ്ടിയിരിക്കുന്നു), ചില സ്വയ പ്രഖ്യാപിത ലിബറൽസ്, വിദേശ തത്വ ശാസ്ത്രങ്ങളിൽ മാത്രം വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടികൾ, ഇവരുടെ ഒക്കെ വീതം പറ്റുന്ന ഒരു കൂട്ടം വക്കീലന്മാരും മറ്റു പ്രൊഫഷണൽ ആൾക്കാരും, അങ്ങനെ പലരും വരും.....
അവർക്ക്, ചുംബന സമരത്തിലും, മയക്കുമരുന്ന് ഉപയോഗത്തിലും, സ്വവർഗ പ്രണയത്തിലും, സ്വവർഗ വിവാഹത്തിലും, പരപുരുഷ ബന്ധത്തിലും മാത്രമാണ് സ്ത്രീ വിമോച്ചനം....... ഒരു മകളായി... പെങ്ങളായി..... ഭാര്യയായി..... അമ്മയായി... വല്യമ്മയായി... അമ്മായി...... അമ്മയായി, ..... നാത്തൂനായി.... അമ്മായിയായി.... ചെറിയമ്മയായി... കുടുംബിനിയായി.... കുടുംബത്തിന്റെ നേടും തൂണായി കുടുംബ വ്യാവസ്ഥിതിയെ നിലാനിർത്തുകയും അതിനായി കഷ്ടപ്പെടുകയും ചെയ്യുന്ന കോടാനുകോടി സ്ത്രീകൾ അവരുടെ സ്ത്രീ വിമോചനത്തിന്റെ നിർവചനത്തിൽ വരുന്നില്ലാ..... കാരണം, അവരെക്കൊണ്ടു, കോർപ്പറേറ്റ് ഭീമന്മാർക്ക് ഒരു ഗുണവുമില്ല.....
കുടുംബിനിയാണ് ഒരു യഥാർത്ഥ പ്രൊഫഷണൽ . മാനേജ്മെൻറ്, കല, വിജ്ഞാനം, ഡിപ്ലോമസി, മാനസിക ശാസ്ത്രം, വിശ്വസം... അങ്ങനെ എല്ലാം ഉൾപ്പെടിത്തി തന്നെയാണ് ഒരു കുടുംബിനി തന്റെ കുടുംബത്തെ ഒരു ചരടിൽ കോർത്തു കെട്ടുന്നത്...... ജീവനും ആത്മാവുമുള്ള ഭക്ഷണം നല്കുന്നവൾ എങ്ങനെ കോര്പറേറ്റുകൾക്കു പുരാവസ്തുവായി മാറി എന്ന് നമ്മൾ മനസ്സിൽ ആക്കണം... -----യഥാർത്ഥ അൾത്താര കുടുംബിനിയുടെ അടുക്കളയിലാണ്. അവിടെയാണ് കുർബ്ബാനയർപ്പിക്കപ്പെടുന്നത്. അമ്മയുടെ ശരീരവും രക്തവും കൂടെ സമർപ്പിക്കപ്പെടുകയാണ്. പുരോഹിതൻ നടത്തുന്നത് പ്രതീകം മാത്രമാണ്.... എന്നാൽ ആധുനിക കാലത്ത് കുടുംബിനിയായിരിക്കുകയെന്നത് ഒരു ന്യൂനതയായി ചിത്രീകരിക്കപ്പെടുകയാണ്...... കോർപ്പറേറ്റ് ഭീമൻമാർക്കു വേണ്ടിയാണ് പ്രപഞ്ചവും അതിലെ സർവ്വതും...... അവർക്ക് ഉപയോഗിച്ച് വലിച്ചെറിഞ്ഞു കളയാനുള്ള വെറും ചവറുകൾ......
ജ്ഞാനികൾ ജനങ്ങളുടെ ആവശ്യാർത്ഥം ജന സേവകരെ നിയമിച്ചു. സമ്പത്തും അധികാരവും അവരെ ജനങ്ങളുടെ നായകരും യജമാനന്മാരുമാക്കി. അവർ കോർപ്പറേറ്റുകളെ സൃഷ്ടിച്ചു.
കോർപ്പറേറ്റുകൾ ജനനേതാക്കളെ തീരുമാനിച്ചു. അവരെ നിയന്ത്രിച്ചു തുടങ്ങി. ഇപ്പോൾ കോർപ്പറേറ്റുകൾ സ്വയം ഭരണാധികാരികളായി മാറിക്കൊണ്ടിരിക്കുന്നു.....പ്രത്യക്ഷ ഉദാഹരണമാണ് ട്രംപ്........
വീട്ടിൽ നല്ല ഭക്ഷണം ഉണ്ടാക്കുന്ന അമ്മയുള്ളപ്പോൾ, ഈ കോർപ്പറേറ്റ് നീരാളികൾ സൃഷ്ഠിക്കുന്ന ജങ്ക് ഫുഡ് ആര് വാങ്ങിക്കും?
കുടുംബ വ്യവസ്ഥിതിയെ തകർക്കുന്ന പരസ്ത്രീ /പരപുരുഷ ബന്ധം നിയമപരമാക്കിയ വിധി പുരോഗമനപരമായതു അതിനാലാണ്...... (എന്തായാലും ആ വിധി നടപ്പാക്കുവാൻ സർക്കാർ ഇതുവരെ പ്രതിജ്ഞാബദ്ധമായിട്ടില്ല.... 😝)
ട്രിപ്പിൾ തലാഖ്, പാപമാണെന്നു വിശുദ്ധ ഗ്രന്ധങ്ങൾ പറഞ്ഞിട്ടും, ആ വിധി ന്യൂന പക്ഷങ്ങളുടെ അവകാശത്തിലുള്ള കടന്നുകയറ്റമായി ചിത്രീകരിക്കപ്പെട്ടതു, അത് കുടുംബ വ്യവസ്ഥിതിയുടെ വിശ്വാസ്യതയെ കൂടുതൽ ഊട്ടിയുറപ്പിക്കുമെന്നുള്ളത് കൊണ്ട് തന്നെയാണ്..... കുടുംബ വ്യവസ്ഥിതിയിൽ പരസ്പര വിശ്വസത്തിൽ അധിഷ്ഠിതമായ ഒരു സംരക്ഷണം അലങ്കാരമായി കാണുന്ന ഭാരതീയ സ്ത്രീകൾ എന്നും കോർപ്പറേറ്റ് വ്യവസ്ഥിതിയുടെ നിയന്ത്രണങ്ങൾക്ക് പുറത്താണ്..... അവരെ, കോർപ്പറേറ്റ് തൊഴിലാളികൾ ആക്കി മാറ്റി ചൂഷണം ചെയ്യണമെങ്കിൽ, ഭാരതത്തിലെ കുടുംബ വ്യവസ്ഥിതി തകർക്കപ്പെടണം..... അതിനെ ആണ് ഇന്ന് കോർപ്പറേറ്റ് ഏജന്റുമാരായ മീഡിയയും രാഷ്ട്രീയ പാർട്ടികളും സ്ത്രീ സ്വാതന്ത്ര്യം എന്ന ഓമനപ്പേരിൽ വിളിക്കുന്നത്...... കുടുംബ വ്യവസ്ഥിതിയുടെ തകർച്ചയാണിതിന്റെ ഫലം, തകർക്കലാണ് ലക്ഷ്യം.
സ്ത്രീ അടുക്കളയിൽ നിന്നും പുറത്തു വന്നതിലൂടെ കോർപ്പറേറ്റുകൾക്ക് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത് ട്രില്യൻസിന്റെ കച്ചവടമാണ്. കൂടാതെ ശാരീരികമായ ചൂഷണത്തിനുള്ള ധാരാളം അവസരങ്ങളും - സംപൂർണ്ണ അടിമത്വം.
ഈ അടിമത്വത്തെ സ്വാതന്ത്ര്യമായി ഇതേ കോര്പറേറ്റുകൾ തന്നെ പ്രഖ്യാപിച്ചു.... ജനങ്ങളുടെ സ്വാതന്ത്ര്യം എന്താണെന്ന് കോര്പറേറ്റുകൾ തീരുമാനിക്കും.... ജനങ്ങൾ അല്ല തീരുമാനിക്കുന്നത്... അതായത്, എന്റെ സ്വാതന്ത്ര്യം എന്ന് പറയുന്നത്, കോര്പറേറ്റുകൾക്കു അടിമവേല ചെയ്യുവാനുള്ള സാധ്യതയാണ്.... അവർക്കു പ്രകൃതി വിഭവങ്ങളെ അനിയന്ത്രിതമായി ചൂഷണം ചെയ്യുവാനുള്ള അവസരം ഒരുക്കിക്കൊടുക്കലാണ്...
സ്ത്രീകളുടെ വസ്ത്രധാരണം എങ്ങനെ ആട്ടിയിരിക്കണമെന്നു ഈ കോർപ്പറേറ്റ് ഫാഷൻ ഡിസൈനേഴ്സ് തീരുമാനിക്കും.... ആ വസ്ത്രം ഉടുക്കുന്നവർ മാത്രമാണ് ആധുനികരും, സംസ്കാര സമ്പന്നരും, തുറന്ന മനസ്സുള്ളവരും.... മാന്യമായി വസ്ത്രം ധരിച്ചു നടക്കുന്നവർ പിന്തിരിപ്പന്മാർ ആയി മാറുന്നു..... ഈ ചെറുതാവുന്ന വസ്ത്രത്തിന്റെ പ്രതിഭാസം, പുരുഷന്മാരുടെ വസ്ത്രത്തിനു ഇല്ല എന്നുള്ളതാണ്, സ്ത്രീ പുരുഷ സമത്വത്തിലെ വൈരുധ്യാത്മകത
അമേരിക്കയിൽ, വിവാഹ പൂർവ ലൈംഗിക ബന്ധങ്ങൾക്കുള്ള അവകാശം ആണ് സ്ത്രീ സ്വാതന്ത്ര്യത്തിന്റ മറ്റൊരു അളവുകോൽ.... എന്നാൽ അതിൽ നിന്നും ഗർഭിണികൾ ആകുന്ന കൗമാര സ്ത്രീകളുടെ സ്വാതന്ത്ര്യം എവിടെ പോകുന്നു? കുടുംബത്തിന്റെ ഉത്തരവാദിത്വം ഇല്ലാത്ത പുരുഷന്റെ സ്വാതന്ത്ര്യം ഇതിനോട് താരതമ്യം ചെയ്യുവാൻ സാധിക്കുമോ? കുടുംബ വ്യവസ്ഥിതിയുടെ തണലിൽ സ്ത്രീക്ക് കിട്ടുന്ന തുല്യ നീതിയും ഉത്തരവാദിത്വവും എങ്ങനെ നമുക്ക് കാണുവാതിരിക്കാനാവും? ആ വ്യവസ്ഥിതിയെ തകർക്കുന്നത് സ്ത്രീകൾക്ക് വേണ്ടിയോ, പുരുഷ മേധാവിത്വത്തിനു വേണ്ടിയോ?
ഭാരത സംസ്കാരം, പ്രകൃതിയെ ചൂഷണം ചെയ്യാതെ സംരക്ഷിക്കുന്നത് കൊണ്ട് അത് കോർപ്പറേറ് അജണ്ടക്ക് പുറത്തായി.... ആ സംസ്കാരത്തിലെ അടിത്തറകൾ എല്ലാം അന്ധവിശ്വാസങ്ങൾ എന്ന പേരിൽ പിച്ചി ചീന്തപ്പെട്ടു.... കഥകളിലും, മിത്തുകളിലും, വിശ്വാസങ്ങളിലും അടിയുറച്ചു വളർന്ന ആ അതിജീവന സംസ്കാരം വെറും പാഴ് ജീവിതമായി ചിത്രീകരിക്കപ്പെട്ടു...
പാശ്ചാത്യ കോളനി വൽക്കരണവും, അധിനിവേശവും, സ്പോൺസർ ചെയ്യപ്പെട്ട സുവിശേഷീകരണവും, പാശ്ചാത്യ മാധ്യമ കടന്നുകയറ്റവും, എല്ലാം ഇതിന്റെ തുടർപ്രവത്തനങ്ങൾ ആയിരുന്നു.... (ആത്മാർത്ഥമായി സാമൂഹ്യ സേവനം ചെയ്തവരെ, തീർച്ചയായും ഈ കോർപ്പറേറ്റ് ഏജന്റുമാരിൽ നിന്നും വേറിട്ടു കാണേണ്ടിയിരിക്കുന്നു)
ഇക്കാലത്തെ അനന്തസാധ്യതയെന്നു വെച്ചാൽ കോർപ്പേറേറ്റുകളുടെ അടിമത്വം സ്വീകരിച്ചു കോടികളുടെ പാക്കേജ് സ്വീകരിക്കുകയാണ്.
പ്രകൃതി വിഭവമാണ് സ്ത്രീയും; അതും ചൂഷണം ചെയ്യപ്പെടേണ്ടവയാണ്---കാപിറ്റലിസത്തിലായാലും,കമ്മ്യൂണസത്തിലായാലും.
അതിലൂടെ അവർ നേടിയെടുത്തത്, ഇവിടുത്തെ പ്രകൃതി വിഭവങ്ങളെ അനിയന്ത്രിതമായി ചൂഷണം ചെയ്തു അതി ഭീമമായ ലാഭങ്ങൾ ഉണ്ടാകുവാനുള്ള സാധ്യതകൾ ആണ്......
അതിനു ഇന്നും വിലങ്ങു തടിയായി നിൽക്കുന്നത് ഇവിടുത്തെ ജനങ്ങളുടെ വിശ്വാസങ്ങളും, കുടുംബ, സാമൂഹ്യ വ്യവസ്ഥിതിയുമാണ്.....
ഇന്ന് കാണുന്ന കമ്യുണിസ്റ്റ് പാർട്ടിയും ഈ കോർപ്പറേറ്റ് ഭീമന്മാരിൽ നിന്നും, ബൂർഷ്വകളിൽ നിന്നും പിന്നാമ്പുറത്തു കൂടെ പണം കൈപ്പറ്റി നിലനിൽക്കുന്ന പ്രസ്ഥാനം തന്നെയാണ്... ഒരു സാധാരണ കമ്മ്യൂണിസ്റ്റ് വിശ്വാസി കണ്ണടച്ച് വിശ്വസിക്കുന്നത് പോലെ, വട്ടിപ്പിരിവിൽ കിട്ടുന്ന കാണിക്കയും, സ്ത്രോത്രകാഴ്ചയും കൊണ്ട് പണിതെടുത്തതല്ല ഇന്നത്തെ ചുവന്ന പാർട്ടി...
അത് കൊണ്ട് തന്നെ, ബാറു മുതലാളിമാർക്ക് വേണ്ടി ദേശീയ, സംസ്ഥാന പാതകൾ പ്രാദേശിക പാതകളാക്കി സുപ്രീം കോടതിയെ വെല്ലു വിളിച്ചു;
സ്വാശ്രയ മുതലാളിമാർക്ക് വേണ്ടി സുപ്രീം കോടതിക്കെതിരെ ഓർഡിനൻസ് കൊണ്ട് വന്നു;
ആശുപത്രി മുതലാളിമാർക്ക് വേണ്ടി നഴ്‌സുമാർക്ക് മിനിമം സാലറി എന്ന സുപ്രീം കോടതി വിധി നടപ്പാക്കിയില്ല;
ആദിവാസികൾക്കായുള്ള ഭൂ നിയമം നടപ്പിലാക്കിയില്ല; (ജഡ്ജിയെ ശുംഭൻ എന്ന് വിളിക്കുക കൂടി ചെയ്തു)
ഏതോ സംസ്ഥാനത്തു കോടതി വഴി ഗോവധം നിരോധിച്ചപ്പോൾ ഇവിടുത്തെ അമ്പലങ്ങളിൽ ബീഫ് ഫെസ്റ്റിവൽ നടത്തി ആഘോഷിച്ചു;
മുത്തലാക്ക് കോടതി നിരോധിച്ചത് ന്യൂനപക്ഷങ്ങളോടുള്ള വെല്ലു വിളിയെന്നു പറഞ്ഞു;
ആയതിനാൽ......ലൈംഗിക ചൂഷണങ്ങൾ, പാർട്ടിക്കും കോർപ്പറേറ്റ് ഭീമന്മാർക്കും ഒരിക്കലും സ്ത്രീ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമല്ല, മറിച്ചു, സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഉത്തമ ദൃഷ്ടാന്തങ്ങൾ ആണ്.... പാർട്ടി നേതാക്കളുടെ ലൈംഗിക ചൂഷണം പാർട്ടി നേതൃത്വം അന്വേഷിക്കും എന്ന് പറയുന്നതിലെ വൈരുദ്ധ്യാത്മക ഭൗതിക വാദം ഇതിൽ നിന്നും മനസ്സിൽ ആക്കാം.... അപ്പോൾ, പോലീസും, കോടതി വ്യവസ്ഥിതിയും ഒന്നും പാർട്ടിക്ക് വേണ്ട....
കുടുംബ വ്യവസ്ഥിതിയെ തകർക്കുന്ന പരസ്ത്രീ /പരപുരുഷ ബന്ധം നിയമപരമാക്കിയ വിധി പുരോഗമനപരമായതു അതിനാലാണ്...... (എന്തായാലും ആ വിധി നടപ്പാക്കുവാൻ സർക്കാർ ഇതുവരെ പ്രതിജ്ഞാബദ്ധമായിട്ടില്ല.... 😝)
ഇതിലെല്ലാം ഒളിഞ്ഞിരിക്കുന്ന കോർപ്പറേറ്റ് അജണ്ട മനസ്സിൽ ആകാതിരിക്കുവാൻ തക്കവണ്ണം സഖാക്കളെ അന്ധവിശ്വാസികൾ ആക്കി നിലനിർത്താൻ കഴിയുന്നു എന്നുള്ളതാണ് കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന്റെ കേരളത്തിലെ നിലനില്പിന്റെ സൂത്രവാക്യം ........................................
3. Boundaries of Constitutional Offices
ഭരണഘടനാ നിർമ്മാതാക്കൾ ഓരോ ഭരണഘടനാ സ്ഥാപനങ്ങൾക്കും വ്യക്തമായ അതിരുകൾ നിര്ണയിച്ചിട്ടുണ്ടായിരുന്നു. ജനാധിപത്യത്തിൽ പരമാധികാരം ജനങ്ങൾക്ക് തന്നെയാണ്. അത് പട്ടാളത്തിനും ഇല്ല, കോടതിക്കും ഇല്ല. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റിനാണ് പരമാധികാരം. നിയമ നിർമ്മാണം അവരുടെ അധികാര പരിധിയിൽ വരുന്നതാണ്. നിർമ്മിക്കപ്പെട്ട പാസാക്കിയ നിയമങ്ങളുടെ വ്യാഖ്യാനമാണ് സുപ്രീം കോടതിയുടെ പരിധിയിൽ വരിക.
ലോകത്തു ഒരിടത്തുമില്ലാത്ത, തങ്ങളുടെ പിൻഗാമികളെ തങ്ങൾ തന്നെ തിരഞ്ഞെടുത്ത് നിയോഗിക്കുന്ന കൊളീജിയം എന്ന സംവിധാനം കോടതി തന്നെ തീരുമാനിച്ച നടപ്പിലാക്കിയപ്പോൾ വി ആർ. കൃഷ്ണ അയ്യർ, കഴ്സൺ റോഡിലുള്ള ഈ സ്ഥാപനം ഞങ്ങൾക്ക് ആവശ്യമില്ലെന്ന് ഭാരതത്തിലെ ജനസമൂഹം പറയുന്ന ഒരു നാൾ വരുമെന്ന് പറഞ്ഞിട്ടുള്ളത് വെറുതെയല്ല. ഇന്ന് ആർ ഭരണത്തിൽ വന്നാലും ജനങ്ങൾ ആരെ തിരഞ്ഞെടുത്താലും ഇന്ത്യയിലെ രാഷ്ട്രീയവും സമ്പത്ഘടനയും നീതിനിർവഹണവും ഏതുവഴിക്ക് പോകണമെന്ന് തീരുമാനിക്കുന്നത് 200 കുടുംബങ്ങളിൽ നിന്നുള്ള ജഡ്ജിമാരാണ്. എവിടെ നമ്മുടെ പരമാധികാരം? ഇവിടെ ഇപ്പോൾ ജനാധിപത്യവുമല്ല, പട്ടാളഭരണവുമല്ല. എന്ത് വിളിക്കണമെന്ന് ചിന്തിക്കുന്നവർ തീരുമാനിക്കട്ടെ.. ജസ്റ്റിസ് കർണ്ണൻ കേസ് അടക്കമുള്ള പല സംഭവങ്ങളിലും പാർലമെന്റിന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റം കാണാതിരുന്നുകൂടാ. ഇത് കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ കക്ഷിഭേദമെന്യെ അംഗങ്ങൾ ഉന്നയിച്ചിട്ടുള്ളതുമാണ്. നിയമ നിർമാണ സഭകൾ മരിച്ചു പോയി എന്ന നിലയിൽ കോടതികൾ നിയമനിര്മാണത്തിൽ കൈ കടത്തുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി തന്നെയാണ്...... അത് പാകിസ്ഥാനിലെ പോലെ പട്ടാളത്തിൽ നിന്നായാലും, ജഡ്ജിമാരിൽ നിന്നായാലും, അതിനെതിരെ ജനകീയ മുന്നേറ്റം ഉണ്ടാകുക തന്നെ ചെയ്യും....
മൗലികാവകാശങ്ങൾ സ്റ്റേറ്റിന്റെ സ്ഥാപനങ്ങൾക്ക് ആണ് ബാധകം. സ്റ്റേറ്റിന്റെ ഒരു സ്ഥാപനവും ലിംഗവിവേചനം നടത്തുവാൻ പാടില്ല. ഇതിന്റെ പരിധിയിൽ മതസമൂഹങ്ങൾ വരുന്നതായി നമ്മുടെ ഭരണഘടനാ വിഭാവനം ചെയ്തിട്ടില്ല.
മതസമൂഹങ്ങളെ നിഷേധിക്കുന്ന പാശ്ചാത്യ സെകുലർ ചിന്തയല്ലാ നമ്മുടേത്. അത് മതസമൂഹങ്ങളെ അവയുടെ തനിമയിൽ തന്നെ അംഗീകരിച്ചുകൊണ്ടുള്ളതാണ്. ഇന്ത്യൻ ഭരണഘടന അനുസരിച്ച് സെകുലർ എന്നതുകൊണ്ട് വിഭാവനം ചെയ്യുന്നത്, മതങ്ങളുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടുകയില്ല എന്ന് തന്നെയാണ്. എന്നാൽ സിവിൽ അവകാശങ്ങൾ നിഷേധിക്കുന്ന (ഉദാ: ട്രിപ്പിൾ തലാക്ക്) മതങ്ങളുടെ ഇടപെടൽ ഉണ്ടെങ്കിൽ അവ സ്റ്റേറ്റിന് നിരോധിക്കാം. ക്രിമിനൽ സ്വഭാവം (ഉദാ: സതി) ഒരു ആചാരത്തിനുണ്ടെങ്കിൽ അതും നിരോധിക്കാം. എന്നാൽ ശബരിമല വിഷയം പൂർണ്ണമായും അവരുടെ മതത്തിന്റെ ആഭ്യന്തര കാര്യമാണ്. അത് കോടതിയുടെ പരിധിക്ക് പുറത്തുമാണ്. ഇനി ഇത് നടപ്പിലാക്കണമെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് ജനപ്രതിനികളോ നിയമസഭാ ജനപ്രതിനിധികളോ ചർച്ച ചെയ്ത് നിയമം വഴി ഇവ നടപ്പിലാക്കട്ടെ.
Rev. Dr. A. C. Thomas & Adv.A.C.Philip
No comments:
Post a Comment