വിശക്കാതിരിക്കാൻ വേണ്ടി ഭക്ഷണം കഴിക്കാതിരിക്കുക;
വിശപ്പ് മാറുവാൻ വേണ്ടി മാത്രം ഭക്ഷണം കഴിക്കുക;
വയറു നിറച്ചു ഭക്ഷണം കഴിക്കാതിരിക്കുക;
വയർ കാലിയായി ആന്തരികാവയവങ്ങളും ഉറങ്ങുവാൻ തയ്യാറാവുമ്പോൾ
ഉറക്കത്തിലേക്കു പ്രവേശിക്കുക;
ആമാശയത്തിനും മറ്റു ആന്തരികാവയവങ്ങൾക്കും 'പണി കൊടുത്തിട്ടു' ഉറക്കം ആസ്വദിക്കാൻ ശ്രമിക്കാതിരിക്കുക;
വായുടെയും ഉമിനീരിന്റെയും ജോലി ആമാശയത്തെക്കൊണ്ടും കരളിനെക്കൊണ്ടും ചെയ്യിക്കാതിരിക്കുക;
ഈ അവയവങ്ങൾ നമ്മുടെ തന്നെയാണ്. അവയോടു ശത്രുതയോടുകൂടി പെരുമാറാതിരിക്കുക.